Wednesday, October 20, 2010

ബൂദബി ചലച്ചിത്രോല്‍സവത്തില്‍ ഖത്തറില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ദോഹ : അബൂദബി ചലച്ചിത്രോല്‍സവത്തിന്റെ 'എമിറേറ്റ്‌സ് കോമ്പറ്റീഷന്‍ ‍' വിഭാഗത്തില്‍ ഖത്തറില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആകെ 13 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത് ഇതില്‍ യു.എ.ഇയില്‍ നിന്ന് ഏട്ടും സൗദി അറേബ്യയില്‍ നിന്ന് രണ്ടും ചിത്രങ്ങളാണുള്ളത്.

ഖത്തറില്‍ നിന്നുള്ള നൗറ അല്‍ ഖറൂസിയും അസ്മ അല്‍ ഖറൂസിയും സംവിധാനം ചെയ്ത 'കൊക്രോച്ച് ഫ്‌ളു' (8 മിനിട്ട്) ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമാണ്. ഖത്തറില്‍ കൊക്രോച്ച് ഫ്‌ളു പരക്കുമെന്ന ഊഹാപോഹങ്ങള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

ഖത്തറിലെ ഓയില്‍ -ഗ്യാസ് യുഗത്തിന് മുമ്പ് ധീരതയുടെ പ്രതീകമായി കരുതിയിരുന്ന പവിഴ വ്യാപാരിയെ കുറിച്ചുള്ള പഴങ്കഥയെ ആസ്‌പദമാക്കിയെടുത്ത 'ഓഹ് യാമല്‍ ' (8 മിനിട്ട്) എന്ന ലഘുചിത്രത്തിന്റെ സഹ സംവിധായിക കൂടിയാണ് അസ്മ അല്‍ ഖറൂസി. സാസന്‍ സമാന്‍ അബ്ദുല്‍മാജി, ഫാത്തിം അല്‍താവീല്‍ എന്നിവരാണ് ഇതിന്റെ മറ്റ് സംവിധായകര്‍ .

വിദേശികള്‍ക്ക് സ്വദേശികളെക്കാള്‍ ശമ്പളം കൊടുക്കുന്ന ഖത്തറിലെ ശമ്പള അസമത്വം ചര്‍ച്ച ചെയ്യുന്ന ഡോക്യുമെന്ററി 'മീ ഇന്‍ മൈ കണ്‍ട്രി'യുമായാണ് (24 മിനിട്ട്) ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനി ആയിരുന്ന ഷുരൂഖ് ഷഹീന്‍ എത്തിയിരിക്കുന്നത്. ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായ സാറ റൗഗണിക്കൊപ്പം ഷുരൂഖ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ 'ലേഡി ഓഫ് റോസറി'ക്ക് (9 മിനിട്ട്)സായിദ് യൂണിവേഴ്‌സിറ്റി ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

ഖത്തറിലെ ആദ്യ ക്രിസ്ത്യന്‍ ദേവാലയത്തെ കുറിച്ചുള്ള 'ലേഡി ഓഫ് റോസറി'യും മാണ് അബൂദബി ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഖത്തറിലെ ചിത്രങ്ങള്‍ .

1 comment:

Unknown said...

അബൂദബി ചലച്ചിത്രോല്‍സവത്തിന്റെ 'എമിറേറ്റ്‌സ് കോമ്പറ്റീഷന്‍ ‍' വിഭാഗത്തില്‍ ഖത്തറില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആകെ 13 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത് ഇതില്‍ യു.എ.ഇയില്‍ നിന്ന് ഏട്ടും സൗദി അറേബ്യയില്‍ നിന്ന് രണ്ടും ചിത്രങ്ങളാണുള്ളത്.