Saturday, October 9, 2010

ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ ഓണാഘോഷം സംഘടിപ്പിച്ചു.


ദോഹ: ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ മുഗള്‍ എമ്പയര്‍ റസ്റ്റോറന്റില്‍ ഓണാഘോഷം സംഘടിപ്പിച്ചു.

ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ദീപാ ഗോപാലന്‍ വാദ്വ മുഖ്യ അതിഥിയായിരുന്നു. പ്രസിഡണ്ട് ഷാഹുല്‍ പണിക്കവീട്ടില്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി പ്രദീപ് മേനോന്‍ , പി. എ. എം. ഹനീഫ്, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഇക്കഴിഞ്ഞ പൊതുപരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. അംഗങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ആഘോഷത്തിന് മാറ്റു കൂട്ടി.

1 comment:

Unknown said...

ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് തൃശൂര്‍ മുഗള്‍ എമ്പയര്‍ റസ്റ്റോറന്റില്‍ ഓണാഘോഷം സംഘടിപ്പിച്ചു.