Friday, October 1, 2010

സി ബി എഫ് ‘റിഥം‘ ഫണ്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനയോഗിക്കും;എസ് പി ബാലസുബ്രഹ്മണ്യവും കെഎസ് ചിത്രയും പങ്കെടുക്കും


ദോഹ: ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള സന്നദ്ധസേവന സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന 'റിഥം 2010' സംഗീത നിശയുടെ ടിക്കറ്റ് പുറത്തിറക്കി. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്വയാണ് സംഗീത നിശയുടെ ടിക്കറ്റ് പുറത്തിറക്കിയത്.

പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യവും ചലച്ചിത്ര പിന്നണി ഗായിക കെഎസ് ചിത്രയും ബിജുനാരായണനുമാണ് റിഥം 2010 ല്‍ സംഗീതവിരുന്ന് ഒരുക്കുന്നത്. ഒക്ടോബര്‍ 14 ന് വൈകിട്ട് 7:30 ന് ദോഹ സിനിമയിലാണ് പരിപാടി. ഐ സി ബി എഫ് നടത്തിവരുന്ന മെഡിക്കല്‍ ക്യാമ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഡീപോര്‍ട്ടേഷന്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ടിക്കറ്റും മാരകരോഗം പിടിപെട്ട് ആശുപത്രികളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ചികില്‍സാസഹായവും പോലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഫണ്ട് സമാഹരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ദിവാകര്‍ പൂജാരി പറഞ്ഞു.

എംബസി മിനിസ്റ്റ്ര്‍ സഞ്ജീവ് കോഹ്ലി, ഐ സി ബി എഫ് ചീഫ് കോര്‍ഡിനേറ്റര്‍ അനില്‍ നൌട്യാല്‍ , ആക്ടിംഗ് പ്രസിഡന്റ് ഹബീബുന്നബി, ടൈറ്റില്‍ സ്പോണ്‍സര്‍ അലി ഇന്റര്‍നാഷണ്‍ ട്രേഡിംഗ് എസ്റ്റാബ്ളിഷ്മെന്റ് ജനറല്‍ മാനേജര്‍ കെ മുഹമ്മദ് ഈസ, പ്ളാറ്റിനം സ്പോണ്‍സര്‍ ഡെനീവര്‍ ‍, എം ഡി. എന്‍ വി ഇബ്റാഹീം, ജനറല്‍ സെക്രട്ടറി ദിവാകര്‍ പൂജാരി, പ്രോഗ്രാം ഇന്‍ ചാര്‍ജ്ജ് ഡേവിസ് എടക്കലത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

1 comment:

Unknown said...

ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള സന്നദ്ധസേവന സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന 'റിഥം 2010' സംഗീത നിശയുടെ ടിക്കറ്റ് പുറത്തിറക്കി. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്വയാണ് സംഗീത നിശയുടെ ടിക്കറ്റ് പുറത്തിറക്കിയത്.