Saturday, October 9, 2010

ക്ഷേമനിധി പ്രവാസികളിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു : സംസ്കാര ഖത്തര്‍ ചര്‍ച്ച

ദോഹ : പ്രവാസി ക്ഷേമനിധിയെ കുറിച്ച് പ്രവാസികള്‍ക്കിടയിലുള്ള ആശങ്കകള്‍ ദൂരീകരിച്ച് കൂടുതല്‍ പ്രവാസികളെ ക്ഷേമനിധിയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ സംസ്കാരിക സംഘടനയായ ‘സംസ്കാര ഖത്തര്‍ ‘ സംഘടിപ്പിച്ച ‘പ്രവാസി ക്ഷേമനിധിയും ആശങ്കകളും‘ എന്ന ‘മേശ ചര്‍ച്ച’ വിഷയത്തോടുള്ള ഗൌരവപരമായ സമീപനം കൊണ്ടും ജനപങ്കാളിത്വം കൊണ്ടും വളരെ ശ്രദ്ധേയമായി.

ജീവിതം കാലം മുഴുവന്‍ വിദേശത്തു പണിയെടുത്തു നാടിന്‍റെ സാമ്പത്തിക നട്ടെല്ലായി വര്‍ത്തിക്കുന്നവരായ വിദേശമലയാളികളുടെ ക്ഷേമം അടുത്തകാലം വരെ അധികാരികളുടെ പ്രധാന അജന്‍ഡകളിലൊന്നും ഉണ്ടായിരുന്നില്ല എന്നാല്‍ കഴിഞ്ഞ കൊല്ലം ആദ്യത്തില്‍ പ്രവാസി മലയാളികളുടെ പുനരധിവാസവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ കേരള സര്‍ക്കാറും നോര്‍ക്കാ വകുപ്പും ചേര്‍ന്ന് ആരംഭിച്ച പ്രവാസിക്ഷേമ പദ്ധതി വേണ്ടത്ര രീതിയില്‍ പ്രവാസികളിലെത്തിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച അഡ്വ.ജാഫര്‍ഖാന്‍ കേച്ചരി അഭിപ്രായപ്പെട്ടു.

പ്രവാസ സംഘടനകള്‍ നടത്തുന്ന പല ക്ഷേമനിധി പദ്ധതികളും പ്രവാസ ജീവിതം അവസാനിക്കുന്നതോടെ ഇല്ലാതാകും അതുപോലെ ഇത്തരം പദ്ധതികള്‍ക്ക് ഒരു സുരക്ഷയും ഇല്ലായെന്നും എന്നാല്‍ സര്‍ക്കാറിന്റെ പ്രവാസി ക്ഷേമനിധി 60 വയസ്സിനു ശേഷം ലഭിക്കുന്നതിന്നാല്‍ തന്നെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സാമ്പത്തിക ശേഷിയില്ലാതെ കഴിയുന്ന അവസ്ഥയിലായിരിക്കുന്നതിനാല്‍ ഇതൊരു മുതല്‍കൂട്ടായിരിക്കുമെന്ന് സ്വാഗതപ്രസംഗത്തില്‍ സംഘടനയുടെ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പറയുകയുണ്ടായി.

നിയമത്തിലെ എല്ലാ പോരായ്മകളും നികത്തുന്നതിനുമായി ഖത്തറിലെ എല്ലാ മലയാളി സംഘടനകളും ഒറ്റക്കെട്ടായി സംസ്ഥാന സര്‍ക്കാറില്‍ സ്വാധീനം ചെലുത്താന്‍ മുന്‍‌കൈ എടുക്കുന്നതിന്റെ ഭാഗമായി അഡ്വ.ജാഫര്‍ഖാന്റെ നേത്രത്വത്തില്‍ ഒരു കേര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.

ക്ഷേമനിധി ചര്‍ച്ചയില്‍ പങ്കെടിക്കാന്‍ കഴിയാതെ വന്നവര്‍ക്ക് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തിലൂടെ പ്രവാസി ക്ഷേമനിധിയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കും.ഇതിനായി വിളിക്കേണ്ട നമ്പറുകള്‍,അഡ്വ. ജാഫര്‍ഖാന്‍ 55628626,77942169.അഡ്വ.അബൂബക്കര്‍ 55071059.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 551987804,77940225.

ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷാ ഫോമും പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോമും യോഗത്തില്‍ സൌജന്യമായി വിതരണം ചെയ്തു.വി കെ എം കുട്ടി അദ്ധ്യക്ഷനായ യോഗത്തില്‍ അഡ്വ.അബൂബക്കര്‍ നന്ദി പറഞ്ഞു.

1 comment:

Unknown said...