Saturday, December 4, 2010

2022 ഫുട്‌ബോള്‍ ലോകകപ്പ് : റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.


ദോഹ : 2022 ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥ്യമരുളാനുള്ള അവസരം ലഭിച്ച ഖത്തറില്‍ ഇന്നലെ നടന്ന സന്തോഷ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഇന്നലെ വൈകുന്നേരം ദോഹാ കോര്‍ണിഷില്‍ നടന്ന ആഹ്‌ളാദ റാലിയില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് അണിനിരന്നത്. അലങ്കരിച്ച വാഹനങ്ങളും വാദ്യമേളങ്ങളും ആഘോഷത്തിന് കൊഴുപ്പുകൂട്ടിയപ്പോള്‍ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനിയുടെ പത്‌നിയും ഖത്തര്‍ ഫൗണ്ടേഷന്‍ അധ്യക്ഷയും ഖത്തറിന്റെ അഭിമാനവുമായ ശൈഖ മൗസയടക്കം നിരവധി ഉന്നത വ്യക്തികള്‍ ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തി.


2022ലെ ലോകകപ്പ് നടത്തിപ്പിനുവേണ്ടി രംഗത്തുണ്ടായിരുന്ന അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ , ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെ പിന്തള്ളി ഖത്തര്‍ ലോകകപ്പ് നടത്തുന്നതിനുള്ള അവകാശം നേടിയ വാര്‍ത്ത അിറഞ്ഞത് മുതല്‍ ഖത്തര്‍ തെരുവുകള്‍ സന്തോഷപ്രകടനങ്ങളുടെ വേദിയായി മാറുകയായിരുന്നു. ഫിഫയുടെ 22 അംഗ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ രഹസ്യബാലറ്റിലൂടെയാണ് ലോകകപ്പ് നടത്തിപ്പുകാരെ തെരഞ്ഞെടുത്തത്. ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്തിന് ഫുട്‌ബോള്‍ ലോകകപ്പ് നടത്താനുള്ള അവസരം ലഭിക്കുന്നത്.


ലോകരാജ്യങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ ബിഡ് കമ്മറ്റി നേതാക്കളെ രാജ്യം ഏറെ ആവേശത്തോടെയാണ് വരവേറ്റത്. ലോകനേതാക്കളുടെ ആശംസാ പ്രവാഹങ്ങളും അനുമോദന സന്ദേശങ്ങളും കൊണ്ട് വീര്‍പ്പുമുട്ടുമ്പോഴും ഫിഫ കമ്മറ്റിക്കും ലോകത്തിനും നല്‍കിയും വാക്കും വിശ്വാസ്യതയും പൂര്‍ത്തീകരിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ക്കും തളരാത്ത ആവേശവുമായി രാജ്യ നേതൃത്വം അഭിമാനത്തോടെ മുന്നേറുകയാണ്.

1 comment:

Unknown said...

2022 ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥ്യമരുളാനുള്ള അവസരം ലഭിച്ച ഖത്തറില്‍ ഇന്നലെ നടന്ന സന്തോഷ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഇന്നലെ വൈകുന്നേരം ദോഹാ കോര്‍ണിഷില്‍ നടന്ന ആഹ്‌ളാദ റാലിയില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് അണിനിരന്നത്. അലങ്കരിച്ച വാഹനങ്ങളും വാദ്യമേളങ്ങളും ആഘോഷത്തിന് കൊഴുപ്പുകൂട്ടിയപ്പോള്‍ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനിയുടെ പത്‌നിയും ഖത്തര്‍ ഫൗണ്ടേഷന്‍ അധ്യക്ഷയും ഖത്തറിന്റെ അഭിമാനവുമായ ശൈഖ മൗസയടക്കം നിരവധി ഉന്നത വ്യക്തികള്‍ ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തി.