Monday, December 6, 2010

2022 ലെ ലോകകപ്പ് വേദി: ഒബാമക്ക് മറുപടിയുമായി യൂസുഫുല്‍ ഖറദാവി

ദോഹ: ഖത്തറിനു 2022ലെ ലോകകപ്പ് ഫുട്ബോള്‍ വേദി ലഭിച്ചതിനെതിരെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ പ്രസ്താവനയ്ക്കു പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഷെയ്ഖ് യൂസുഫുല്‍ ഖറദാവിയുടെ മറുപടി.

കായികരംഗത്തടക്കം എല്ലാ മേഖലകളിലും ആധിപത്യം വേണമെന്ന കുത്തക മനസ്സാണ്‌ യുഎസിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഫുട്ബോളില്‍ താല്‍പര്യമുള്ള ആളല്ല എങ്കിലും ഒരു തിരഞ്ഞെടുപ്പു പ്രക്രിയ നടക്കുമ്പോള്‍ യുഎസ് മാത്രമേ വിജയിക്കാവൂ എന്ന തരത്തില്‍ ഒബാമ സംസാരിച്ചതു കൊണ്ടാണ് ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനം നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഫിഫ”യുടേതു തെറ്റായ തീരുമാനമായിരുന്നു എന്ന ബറാക് ഒബാമയുടെ പ്രസ്താവന തീരെ മോശമായിപ്പോയെന്നും ഖറദാവി പറഞ്ഞു.

1 comment:

Unknown said...

ഖത്തറിനു 2022ലെ ലോകകപ്പ് ഫുട്ബോള്‍ വേദി ലഭിച്ചതിനെതിരെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ പ്രസ്താവനയ്ക്കു പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഷെയ്ഖ് യൂസുഫുല്‍ ഖറദാവിയുടെ മറുപടി.