Sunday, December 12, 2010

2022 ലെ ലോകകപ്പ് : പ്രധാന കരാറുകള്‍ സ്വദേശി കമ്പനികള്‍ക്ക്


ദോഹ: 2022 ലെ ലോകകപ്പിനോടനുമ്പദിച്ചുണ്ടാകുന്ന പ്രധാനകരാറുകളെല്ലാം ഖത്തര്‍ കമ്പനികള്‍ക്കുതന്നെ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ പ്രത്യേക പാനല്‍ തയാറാക്കി. ചേംബര്‍ ചെയര്‍മാന്‍ ഷെയ്ഖ് ഖലീഫ ബിന്‍ ജാസിം അല്‍ത്താനി അധ്യക്ഷനായുള്ള കമ്മിറ്റിയില്‍ നാസര്‍ അല്‍മീര്‍ ‍, റാഷിദ് നാസര്‍ സെറിയ അല്‍ കാബി, മുഹമ്മദ് അല്‍ അഹ്ബാബി എന്നിവര്‍ അംഗങ്ങളാണ്.

മന്ത്രിമാര്‍ , ഉദ്യോഗസ്ഥര്‍ , വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ടാണു കമ്മിറ്റി പ്രവര്‍ത്തിക്കുക. ചേംബറിനു കീഴിലുള്ള കമ്പനികള്‍ക്കു ലോകകപ്പ് കരാറുകള്‍ ലഭിക്കുന്നതിന് ആവശ്യമായ സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കമ്മിറ്റി നല്‍കും. പ്രാദേശിക കമ്പനികള്‍ക്കു രാജ്യത്തെ പ്രമുഖ കമ്പനികളുമായി സഹകരിച്ചു കരാറുകളില്‍ പങ്കാളികളാകാനുള്ള അവസരം ഒരുക്കുമെന്നും ചേംബര്‍ അറിയിച്ചു.

1 comment:

Unknown said...

2022 ലെ ലോകകപ്പിനോടനുമ്പദിച്ചുണ്ടാകുന്ന പ്രധാനകരാറുകളെല്ലാം ഖത്തര്‍ കമ്പനികള്‍ക്കുതന്നെ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ പ്രത്യേക പാനല്‍ തയാറാക്കി.