Tuesday, January 18, 2011

ര്‍ജന്റീനന്‍ പ്രസിഡന്റ് ഇന്ന് ദോഹയിലെത്തുന്നു.


ദോഹ: അര്‍ജന്റീനന്‍ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കിര്‍ഷ്‌നര്‍ ഇന്ന് ദോഹയിലെത്തുന്നു. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, പ്രധാനമന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി തുടങ്ങിയവരുമായി ഇവര്‍ ചര്‍ച്ച നടത്തും.

ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ തലങ്ങളില്‍ ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. അറബ്, മുസ്‌ലിം രാജ്യങ്ങളുമായി ബന്ധം ദൃഢപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ബഹുരാഷ്ട്ര പര്യടനത്തില്‍ കുവൈത്തിലും തുര്‍ക്കിയിലും ക്രിസ്റ്റീന സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ്‌ ഇവര്‍ ദോഹയിലെത്തുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി കുവൈത്തിലുള്ള ഇവര്‍ അവിടെ നിന്നാണ്‌ ദോഹയിലെത്തുന്നത് നാളെ ദോഹയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പുറപ്പെടും. അറബ് രാജ്യങ്ങളുമായി രാഷ്ട്രീയ, വാണിജ്യ ബന്ധം ഊട്ടിയുറപ്പിക്കുകയാണ് പര്യടനോദ്ദേശ്യമെന്ന് അര്‍ജന്റീനയുടെ വിദേശകാര്യമന്ത്രി ഹെക്ടര്‍ ടിമര്‍മാന്‍ പറഞ്ഞു.

അടുത്തിടെ ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയ അര്‍ജന്റീനയുടെ നടപടി അറബ് ലോകത്ത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.

1 comment:

Unknown said...

അര്‍ജന്റീനന്‍ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് കിര്‍ഷ്‌നര്‍ ഇന്ന് ദോഹയിലെത്തുന്നു. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, പ്രധാനമന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി തുടങ്ങിയവരുമായി ഇവര്‍ ചര്‍ച്ച നടത്തും.