Saturday, July 24, 2010

ഗള്‍ഫില്‍ പച്ചക്കറികള്‍ക്ക് വില കൂടും


ദോഹ : ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്യുന്ന പച്ചക്കറികള്‍ക്ക് കയറ്റുമതി ചെയ്യുന്ന ഏജന്റുമാര്‍ കമ്മീഷന്‍ വര്‍ദ്ധനവ് ആവശ്യപ്പെട്ട് കയറ്റുമതി നിര്‍ത്തിയതോടെ ഗള്‍ഫില്‍ മലയാളികള്‍ വ്യാപകമായി ഉപയോഗിക്കുന്ന പച്ചക്കറികള്‍ക്ക് വില വര്‍ദ്ധിക്കും.

നാട്ടില്‍ പച്ചക്കറിക്ക് വില കൂടിയതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 15ആം തിയ്യതിക്ക് ശേഷം കയറ്റുമതി ചെയ്യുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും 10% വര്‍ദ്ധനവ് വേണമെന്നായിരുന്നു ഇന്ത്യയിലെ ഏജന്റുമാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഗള്‍ഫിലെ വ്യാപാരികള്‍ ഇത് അംഗീകരിച്ചിരുന്നില്ല.

ഇക്കാരണത്താല്‍ സൂചന എന്ന നിലക്ക് ഇന്ത്യയില്‍ നിന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയും കയറ്റുമതി നിര്‍ത്തിയിരിക്കുകയാണ്. ഇനിയും തങ്ങള്‍ ആവശ്യപ്പെട്ട കമ്മീഷന്‍ വര്‍ദ്ധിപ്പിക്കാതിരുന്നാല്‍ ആഗസ്റ് ഒന്നു മുതല്‍ അനിശ്ചിത കാലത്തേക്ക് കയറ്റുമതി നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചതോടെ കുടുങ്ങിയിരിക്കുന്നത് ഗള്‍ഫിലുള്ള ലക്ഷക്കണക്കിന് മലയാളികളാണ്.

ഇന്ത്യന്‍ പച്ചക്കറികള്‍ വരുന്നില്ലെങ്കില്‍ ഒമാന്‍ അടക്കമുള്ള പച്ചക്കറിക്കള്‍ക്ക് ഡിമാന്റ് വര്‍ദ്ധിക്കും. ഇതോടെ താരതമ്യേന വിലക്കുറവുള്ള ഗള്‍ഫിലെ ഉല്‍പന്നങ്ങള്‍ക്കും വില കൂടും. എന്തായാലും ഇപ്പോള്‍ 8.50 റിയാലിന് കിട്ടുന്ന ഒരു കിലോ ഇന്ത്യന്‍ പച്ചക്കറികള്‍ക്ക് 12 റിയാല്‍ വരെ ഉയരുമെന്നാണ് വിവിധ പച്ചക്കറി വില്‍പനക്കാര്‍ നല്‍കുന്ന സൂചന.

അടുത്ത മാസം ഓണം ആഘോഷിക്കാനിരിക്കുന്ന മലയാളികള്‍ക്കിത് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. നേന്ത്രപ്പഴം, , പൂവന്‍ പഴം, ചെറിയ ഉള്ളി, പടവലം, തുടങ്ങിയ സാധനങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാത്രമാണ് വരുന്നത്. 10 വര്‍ഷം മുമ്പ് ഇന്ത്യന്‍ പച്ചക്കറികള്‍ക്ക് കിലോക്ക് 4 റിയാലിന് താഴെയായിരുന്നു വില.

1 comment:

Unknown said...

ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്യുന്ന പച്ചക്കറികള്‍ക്ക് കയറ്റുമതി ചെയ്യുന്ന ഏജന്റുമാര്‍ കമ്മീഷന്‍ വര്‍ദ്ധനവ് ആവശ്യപ്പെട്ട് കയറ്റുമതി നിര്‍ത്തിയതോടെ ഗള്‍ഫില്‍ മലയാളികള്‍ വ്യാപകമായി ഉപയോഗിക്കുന്ന പച്ചക്കറികള്‍ക്ക് വില വര്‍ദ്ധിക്കും.