Thursday, January 20, 2011

ക്വാര്‍ട്ടര്‍ പോരാട്ടങ്ങളെല്ലാം ശക്തന്മാര്‍ തമ്മില്‍

ഖത്തര്‍ - ജപ്പാന്‍


ദോഹ : ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് വെള്ളിയാഴ്‌ച്ച മുതല്‍ തുടക്കമാകും. ആദ്യത്തെ പോരാട്ടം ആതിഥേയരായ ഖത്തറും ജപ്പാനും തമ്മിലാണ്‌.ഖത്തര്‍ ക്വാര്‍ട്ടറിലേക്ക് പ്രവേശം നേടിയത് രണ്ട് വിജയവും ഒരു തോല്‍‌വിയുമടക്കം ആറുപോയന്റുമായാണെങ്കില്‍ ജപ്പാന്‍ ക്വാര്‍ട്ടറിലേത്തിയിരിക്കുന്നത് രണ്ട് വിജയവും ഒരു സമനിലയുമടക്കം ഏഴുപോയന്റുമായാണ്‌.വെള്ളിയാഴ്‌ച്ച അല്‍ ഖറാഫ സ്റ്റേഡിയത്തില്‍ 4.25 നാണ്‌ മത്സരം.

ഉസ്‌ബെക്കിസ്ഥാന്‍ - ജോര്‍ദ്ദാന്‍


രണ്ടാമത്തെ പോരാട്ടം ഉസ്‌ബെക്കിസ്ഥാനും ജോര്‍ദ്ദാന്നും തമ്മിലാണ്‌ .ഉസ്‌ബെക്കിസ്ഥാനും ജോര്‍ദ്ദാനും ക്വാര്‍ട്ടറിലേത്തിയിരിക്കുന്നത് രണ്ട് വിജയവും ഒരു സമനിലയുമടക്കം ഏഴുപോയന്റുമായാണ്‌.അല്‍ ഖലീഫാ സ്‌റ്റേഡിയത്തില്‍ 7.25 നാണ്‌ മത്സരം.


ഇറാഖ്‌ - ആസ്ത്രേലിയ


മൂന്നാമത്തെ യും നാലാമത്തെയും ക്വാര്‍ട്ടര്‍ പോരാട്ടം ശനിയാഴ്ച്ചയാണ്‌ നടക്കുന്നത്.ആദ്യത്തെ പോരാട്ടം ഇറാഖും ആസ്ത്രേലിയയും തമ്മിലാണ്‌ .രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയന്‍റ്റോടെ ആസ്‌ത്രേലിയ ദക്ഷിണ കൊറിയയോടൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ആസ്‌ത്രേലിയ‌ ഗ്രൂപ്പ് ചാമ്പ്യന്മാരാവുകയായിരുന്നു. ഇറാഖ് ഒരു ഒരു തോല്‍‌വിയും രണ്ട് ജയവുമടക്കം ആറ് പോയന്റുകള്‍ നേടിയാണ് ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ 4.25 നാണ്‌ മത്സരം.

ഇറാന്‍ - ദക്ഷിണ കൊറിയ


രണ്ടാമത്തെ പോരാട്ടം ഇറാനും ദക്ഷിണ കൊറിയയും തമ്മിലാണ്‌.ഇറാന്‍ കളിച്ച എല്ലാ കളികളിലും ജയിച്ച് ഒമ്പതു പോയന്റിന്റെ സമ്പാദ്യവുമായി ഗ്രൂപ്പ് ജേതാക്കളായാണ് ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ദക്ഷിണ കൊറിയ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയന്‍റ്റോടെ ആസ്തേലിയയോടൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനം ആവുകയായിരുന്നു.ഖത്തര്‍ സ്പോട്ട്സ് ക്ലബ് സ്റ്റേഡിയത്തില്‍ 7.25 നാണ്‌ മത്സരം.

ക്വാര്‍ട്ടര്‍ മത്സരങ്ങളെല്ലാം ശക്തരായ ടീമുകള്‍ തമ്മിലാണെന്നതിന്നാല്‍ ഫുഡ്‌ബോള്‍ ആരാധകര്‍ക്ക് ഈ പോരാട്ടങ്ങളെല്ലാം നല്ല വിരുന്നാകുമെന്നതില്‍ സംശയമില്ല.

1 comment:

Unknown said...

വ്യാഴാഴ്‌ച്ച ഒഴിവുദിനമാണ്‌.വെള്ളിയാഴ്‌ച്ചയാണ്‌‌ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ തുടങ്ങുന്നത്.ക്വാര്‍ട്ടര്‍ പോരാട്ടങ്ങളെല്ലാം ശക്തന്മാര്‍ തമ്മിലാണ്‌