Thursday, January 20, 2011

റാനും ഇറാഖും അകത്ത്

ക്വാര്‍ട്ടറില്‍ ഇറാന്‍ ദക്ഷിണ കൊറിയയേയും ഇറാഖ്‌ ആസ്ത്രേലിയയേയും നേരിടും


ദോഹ: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് 'ഡി' യിലെ പ്രാഥമിക റൗണ്ടിന്റെ അവസാന മത്സരങ്ങളില്‍ ഇറാന്‍ യു. എ. ഇ. യെയും ഇറാഖ് ഉത്തര കൊറിയയും തോല്‍പിച്ചു. ഇറാന്‍ ദക്ഷിണ കൊറിയയേയും ഇറാഖ് ആസ്‌ത്രേലിയേയുമായിരിക്കും ക്വാര്‍ട്ടറില്‍ നേരിടുക.

ഇറാന്‍ കളിച്ച എല്ലാ കളികളിലും ജയിച്ച് ഒമ്പതു പോയന്റിന്റെ സമ്പാദ്യവുമായി ഗ്രൂപ്പ് ജേതാക്കളായാണ് ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ ഇറാഖ് ഒരു ഒരു തോല്‍‌വിയും രണ്ട് ജയവുമടക്കം ആറ് പോയന്റുകള്‍ നേടിയാണ് ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്.

ഇറാന്‍ ഒഴികെയുള്ള മറ്റു മൂന്ന് ടീമുകള്‍ക്കും ക്വാര്‍ട്ടറില്‍ കളിക്കണമെങ്കില്‍ ‍വിജയം അനിവാര്യാമായിരുന്നു .ഇറാഖിനു യു.എ.ഇയെ തോല്‍പിച്ചു നേടിയ മൂന്നു പോയന്റുള്ളതിന്നാല്‍ ഒരു സമനില ആയാലും മതിയായിരുന്നു ക്വാര്‍ട്ടറില്‍ കളിക്കാന്‍ . ഇറാനോട് തോല്‍ക്കുകയും യു.എ.ഇയുമായി സമനില വഴങ്ങുകയും ചെയ്ത ഉത്തരകൊറിയക്ക് ഇറാഖിനെതിരെ ജയം അനിവാര്യമായിരുന്നു അതിന്നായി അവര്‍ പൊരുതിയെങ്കിലും ചാന്‍പ്യന്‍മാരുടെ പ്രകടംനം പുറത്തെടുത്ത ഇറാഖിനു മുന്നില്‍ അതെല്ലാം നിഷപ്രഭമായി.മത്സരത്തില്‍ ഇരുടീമുകളും ജീവന്‍മരണ പോരാട്ടമായിരുന്നു കാഴ്ച്ചവെച്ചത്.യുഎഇക്കും ഉത്തര കൊറിയക്കും അവരുടെ കളിയില്‍ നിന്ന് കിട്ടിയ സമനില പോയന്റായ ഒരു പോയന്റുമായി നാട്ടിലേക്ക് മടങ്ങാം.

യുഎഇയെ മുട്ടുകുത്തിച്ച് ഇറാന്‍ ഗ്രൂപ്പ് ചാമ്പ്യന്മാര്‍


ഇന്ന് നടന്ന ഇറാന്റെയും യു എ ഇയുടെയും കളിയില്‍ യുഎഇ നല്ല പോരാട്ടമായിരുന്നു കാഴ്‌ച്ചവെച്ചത്.പലപ്പോഴും നല്ല മുന്നേറ്റങ്ങള്‍ നടത്തുകയുണ്ടായി.എന്നാല്‍ ഇതൊല്ലാം ഇറാന്റെ കളിയുടെ മുന്നില്‍ നിഷ്‌പ്രഭമാകുകയഅയിരുന്നു.യുഎഇയുടെ വലയില്‍ വീണ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു.70 ആം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍ അറാഷ അഫ്‌ഷിനായിരുന്നു ഈ ഗോള്‍ അടിച്ചത്.അദ്ദേഹം പിന്നീട് ചുവപ്പ് കാര്‍ഡ്‌ കണ്ട് പുറത്തുമായി.83 ആം മിനിറ്റില്‍ മുഹമ്മദ് നൂറിയില്‍ നിന്നായിരുന്നു അടുത്ത ഗോള്‍ .അവസാനനിമിഷം വീണ്ടും യുഎഇയുടെ വലീദ് അബാസ് സെല്‍ഫ് ഗോളടിച്ച്‌ തോല്‍‌വിയുടെ ലീഡ് ഉയര്‍ത്തുകയുണ്ടായി.

ഈ ടൂര്‍ണമെന്റിലെ മൂന്നാമത്തെ സെല്‍ഫ് ഗോളായിരുന്നു ഇതെങ്കില്‍ അബ്ബാസിന്റെ രണ്ടാമത്തെതാണ്‌. അബ്ബാസിന്റെ ആദ്യത്തെ സെല്‍ഫ് ഗോള്‍ ഇറാഖിനെതിരെ കളിച്ചപ്പോഴായിയിരുന്നു.ആ കളിയില്‍ അവസാനനിമിഷത്തിലെ ഈ സെല്‍ഫ് ഗോളില്‍ വിജയിക്കുകയായിരുന്നു ഇറാഖ്.ഇറാന്‍ കളിച്ച എല്ലാ കളികളിലും ജയിച്ച് ഒമ്പതു പോയന്റിന്റെ സമ്പാദ്യവുമായി ഗ്രൂപ്പ് ജേതാക്കളായാണ് ക്വാര്‍ട്ടറിലെത്തുന്നത്.

ചാമ്പ്യന്‍ പ്രകടനവുമായി ഇറാഖ്


അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ നടന്ന ഇറാഖിന്റെയും ഉത്തരകൊറിയയും കളി അക്ഷരാര്‍ത്ഥത്തില്‍ ചാമ്പ്യന്മാരുടെ കളി തന്നെയായിരുന്നു.ഉത്തരകൊറിയക്ക് ഇന്ന് ഇറാഖിനെതിരെ ജയിക്കണമായിരുന്നു. ഇറാഖിന് ഒരു സമനില ആയാലും മതിയായിരുന്നു ക്വാര്‍ട്ടറില്‍ കളിക്കാന്‍ .എങ്ങിനെയെങ്കിലും ഒരു ജയം നേടുകയും ആ ജയത്തോടെ ക്വാര്‍ട്ടറില്‍ കളിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഉത്തര കൊറിയ കളിക്കലത്തിലിറങ്ങിയത്.കളിയുടെ 22 ആം മിനിറ്റില്‍ ഇറാഖിന്റെ കറാര്‍ ജാസിമിന്റെ ഗോളിന്നാല്‍ മുന്നിലെത്തിയ ചാമ്പ്യന്മാരുടെ വല ഭേതിക്കാന്‍ ഉത്തര കോറിയക്കായില്ല. ഉത്തര കൊറിയ വളരെ നല്ല പ്രകടനമാണ്‌ കാഴ്‌ച്ചവെച്ചത് എന്നാല്‍ ചാമ്പ്യന്‍മാരുടെ പ്രകടനം പുറത്തെടുത്ത ഇറാഖിനു മുന്നില്‍ അതെല്ലാം നിഷപ്രഭമായി.ഇറാഖ് ഒരു ഒരു തോല്‍‌വിയും രണ്ട് ജയവുമടക്കം ആറ് പോയന്റുകള്‍ നേടിയാണ് ക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടിയത്.

1 comment:

Unknown said...

ക്വാര്‍ട്ടറില്‍ ഇറാന്‍ ദക്ഷിണ കൊറിയയേയും ഇറാഖ്‌ ആസ്ത്രേലിയയേയും നേരിടും