Sunday, January 9, 2011

റാഫി ടിമിലെത്തി


ദോഹ: മലയാളി താരം മുഹമ്മദ് റാഫി ഏഷ്യാ കപ്പിന് വേണ്ടിയുള്ള 23 അംഗ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഇപ്പോള്‍ ടീമിലുള്ള സുശീല്‍കുമാര്‍ സിങ്ങിന് പകരക്കാരനായാണ് റാഫി ടീമിലെത്തിയത്.

2010 ല്‍ ഉത്തരകൊറിയക്കെതിരെ നടന്ന എഎഫ്‌സി ചാലഞ്ച് കപ്പില്‍ സുശീല്‍ കുമാറിന് ചുവപ്പു കാര്‍ഡ് ലഭിച്ചിരുന്നു. അതിനാല്‍ രണ്ട് രാജ്യാന്തര മത്സരങ്ങളില്‍ അദ്ദേഹത്തിന് കളിക്കാനാവില്ല. അതേസമയം, പരുക്കില്‍ നിന്ന് മോചിതനല്ലെന്ന കാരണത്താലാണ് ആദ്യം റാഫിയെ ടീമില്‍ ഉള്‍പ്പെടുത്താത്തത്.

കോച്ച് ബോബ് ഹൂട്ടന്റെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു റാഫിയെ ടീമിനൊപ്പം നിലനിര്‍ത്തിയത്. ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ പരുക്കിന്റെ പിടിയിലായതിനാല്‍ നാളെ ഒാസ്ട്രേലിയക്കെതിരെ ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ ടീമില്‍ റാഫിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

ടീം അംഗങ്ങള്‍ :

ഗോളികള്‍ ‍: സുബതാ പാല്‍ ‍, സുഭാഷീഷ് റോയ് ചൌധരി, ഗുര്‍പ്രീത് സിങ് സന്ധു.

ഡിഫന്‍ഡര്‍മാര്‍ ‍: സൂര്‍കുമാര്‍ സിങ്, ഗുര്‍മാംഗി സിങ്, അന്‍വര്‍ ‍, മഹേഷ് ഗാവ്ലി, സെയ്ദ് റഹിം നബി, ദീപക് മണ്ഡല്‍ ‍, എന്‍.എസ്. മഞ്ജു, രാകേഷ് മാസിഹ്, ഗോവിന്‍ സിങ്.

മധ്യ നിര: സ്റ്റീവന്‍ ഡയസ്, എന്‍ ‍.പി. പ്രദീപ്, ക്ളൈമാക്സ് ലോറന്‍സ്, ക്ളിഫോര്‍ഡ് മിറാന്‍ഡ, റെനഡി സിങ്, മെഹ്റാജുദ്ദീന്‍ വാഡു, ബല്‍ദീപ് സിങ്.

മുന്‍നിര: ബൈച്ചുങ് ബൂട്ടിയ(ക്യാപ്റ്റന്‍ ‍), സുനില്‍ ഛേത്രി, അഭിഷേക് യാദവ്, മുഹമ്മദ് റാഫി. എന്നിവരാണ്‌

1 comment:

Unknown said...

മലയാളി താരം മുഹമ്മദ് റാഫി ഏഷ്യാ കപ്പിന് വേണ്ടിയുള്ള 23 അംഗ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഇപ്പോള്‍ ടീമിലുള്ള സുശീല്‍കുമാര്‍ സിങ്ങിന് പകരക്കാരനായാണ് റാഫി ടീമിലെത്തിയത്.