Thursday, January 6, 2011

നൂറ് കോടി ഹൃദയമിടിപ്പുകളുമായി അവരെത്തി


ദോഹ : നാളെ ആരംഭിക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ ദോഹയിലെത്തി. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ടീം ഇന്ന് ഉച്ചക്കാണ്‌ ദുബൈയില്‍ നിന്ന് ഖത്തറിലെത്തിയത്.

ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി 23 അംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. ഇന്ത്യ ഗ്രൂപ്പ് സിയില്‍ പത്തിന് ഓസ്ട്രേലിയയെ നേരിടും. 14ന് ബഹ്റൈനുമായും 18ന് ദക്ഷിണ കൊറിയയുമായുമാണ് ഇന്ത്യയുടെ മറ്റു മല്‍സരങ്ങള്‍ .

പരിശീലനത്തിന്റെ ഭാഗമായി യു.എ.ഇയില്‍ കളിച്ച ആറ് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യന്‍ ടീമിന് ജയിക്കാനായത്. ഒന്നില്‍ സമനിലയും നേടി. ബാക്കിയെല്ലാറ്റിലും തോല്‍‌വി ഏറ്റുവാങ്ങി.പരിക്ക് മൂലം മികച്ച താരങ്ങള്‍ കളിക്കാനിറങ്ങാത്തതും ഇറങ്ങിയവര്‍ ഫോമിലെത്താഞ്ഞതുമാണ് പരാജയങ്ങള്‍ക്ക് കാരണമായത്. പരിശീലനത്തിന്റെ അവസാന നാളുകളില്‍ മികച്ച താരങ്ങളെല്ലാം പരിക്കില്‍ നിന്ന് മുക്തരായി ഫോമിലേക്ക് തിരികെയെത്തിയിട്ടുണ്ടെന്നും ഇത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കോച്ച് ബോബ് ഹൂട്ടന്‍ പറഞ്ഞു.

പൊതുവെ പരുക്കിന്റെ പിടിയിലാണ് ഇന്ത്യന്‍ ടീമിന്റെ നായകന്‍ ബൈച്ചുങ് ബൂട്ടിയതന്നെയാണ്‍. അദ്ദേഹവും പരുക്കില്‍നിന്നു പൂര്‍ണമായി മുക്തനായിട്ടില്ല. സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ധന്‍ കണ്ണന്‍ പുകഴേന്തി ടീം അംഗങ്ങളുടെ ചികില്‍സയ്ക്കായി ഇന്ത്യന്‍ ടീമിനോടൊപ്പമുണ്ട്.

ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമായ ആസ്‌ട്രേലിയക്കും മൂന്നാം ടീമായ ദക്ഷിണ കൊറിയക്കും ഏഴാം ടീമായ ബഹ്‌റൈനുമൊപ്പം 'സി' ഗ്രൂപ്പിലാണ് 23 ആം നമ്പറായ ഇന്ത്യയെങ്കിലും ഇതില്‍ ഭയമല്ല, അഭിമാനമാണുള്ളതെന്ന് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു.
25 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യന്‍ കപ്പില്‍ യോഗ്യത നേടിയത് തന്നെ ഇന്ത്യന്‍ ടീമിന്റെ സമീപകാലത്തെ ഏറ്റവും വലിയ നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പത്തിന് ഏഷ്യയിലെ ഒന്നാം നമ്പര്‍ ടീമായ ആസ്‌ട്രേലിയയുമായുള്ള കളിക്ക് കാത്തിരിക്കുകയാണ് ടീമംഗങ്ങള്‍ എന്ന് മാനേജരും ഗള്‍ഫ് ഇന്റര്‍നാഷണല്‍ പ്രമോഷന്‍സ് മാനേജിങ് ഡയറക്ടറുമായ റൗള്‍ കാര്‍മോ ഫെര്‍ണാണ്ടസ് പറഞ്ഞു.

മലയാളിയായ മുഹമ്മദ് റാഫി ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ കളിക്കുമോ എന്ന് ഉറപ്പായിട്ടില്ല. പരുക്കുമൂലമുള്ള ഫോം നഷ്ടവുമാണ് ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സ് താരമായ റാഫിയ്ക്ക് ടീമിനോടൊപ്പമുണ്ട്. കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യന്‍ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട റാഫിക്ക് ഒക്ടോബറിലാണ് പരുക്കേറ്റത്.
ടീമില്‍ അവശേഷിക്കുന്ന എക മലയാളിതാരം മൂലമറ്റംകാരനായ എന്‍.പി. പ്രദീപ് ആണ്‍. ഇന്ത്യയുടെ മധ്യനിരയിലെ ശക്തിയാണ്‌ ഇദ്ദേഹം.ഇന്ത്യ ആദ്യമായി നെഹ്റുകപ്പ് നേടിയപ്പോള്‍ ഫൈനലിലെ വിജയ ഗോള്‍ നേടിയതും പ്രദീപായിരുന്നു.

ടീം അംഗങ്ങള്‍ :

ഗോളികള്‍ ‍: സുബതാ പാല്‍ ‍, സുഭാഷീഷ് റോയ് ചൌധരി, ഗുര്‍പ്രീത് സിങ് സന്ധു.

ഡിഫന്‍ഡര്‍മാര്‍ ‍: സൂര്‍കുമാര്‍ സിങ്, ഗുര്‍മാംഗി സിങ്, അന്‍വര്‍ ‍, മഹേഷ് ഗാവ്ലി, സെയ്ദ് റഹിം നബി, ദീപക് മണ്ഡല്‍ ‍, എന്‍.എസ്. മഞ്ജു, രാകേഷ് മാസിഹ്, ഗോവിന്‍ സിങ്.

മധ്യ നിര: സ്റ്റീവന്‍ ഡയസ്, എന്‍ ‍.പി. പ്രദീപ്, ക്ളൈമാക്സ് ലോറന്‍സ്, ക്ളിഫോര്‍ഡ് മിറാന്‍ഡ, റെനഡി സിങ്, മെഹ്റാജുദ്ദീന്‍ വാഡു, ബല്‍ദീപ് സിങ്.

മുന്‍നിര: ബൈച്ചുങ് ബൂട്ടിയ(ക്യാപ്റ്റന്‍ ‍), സുനില്‍ ഛേത്രി, അഭിഷേക് യാദവ്, സുശീല്‍ കുമാര്‍ സിങ്. എന്നിവരാണ്‌

1 comment:

Unknown said...

നാളെ ആരംഭിക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ ദോഹയിലെത്തി. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ടീം ഇന്ന് ഉച്ചക്കാണ്‌ ദുബൈയില്‍ നിന്ന് ഖത്തറിലെത്തിയത്.