Monday, July 23, 2012

റമാദാനിൽ പരസ്യമായി ഭക്ഷിച്ചാൽ ശിക്ഷ

ദോഹ : റമാദാന്‍ സമയത്ത് പരസ്യമായി ഭക്ഷിച്ചാൽ കനത്ത ശിക്ഷാ നടപടികള്‍ ലഭിക്കും. ഈ നിയമം രാജ്യത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്‌. റമദാന്‍ വ്രതമെടുക്കേണ്ട സമയത്ത്‌ പരസ്യമായി ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ ചെയ്‌താലാണ്‌ കടുത്ത ശിക്ഷ നേരിടേണ്ടി വരിക.

റമദാന്‍ വ്രതകാലം തുടങ്ങിയതിന്റെ ഭാഗമായാണ്‌ ഇങ്ങനെയൊരു മുന്നറിയിപ്പ്‌ ഉണ്ടായിരിക്കുന്നത്‌. റമദാന്‍ വ്രതം അനുഷ്‌ഠിക്കാത്ത ജോലിക്കാരുള്ള കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളെ ഈ നിയമത്തെ കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോധവത്‌കരിക്കണം നടത്തണമെന്നും അധിക്കൃതർ ആവശ്യപ്പെട്ടിട്ടുണ്ട്‌.

1 comment:

Unknown said...

റമാദാന്‍ സമയത്ത് പരസ്യമായി ഭക്ഷിച്ചാൽ കനത്ത ശിക്ഷാ നടപടികള്‍ ലഭിക്കും. ഈ നിയമം രാജ്യത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്‌. റമദാന്‍ വ്രതമെടുക്കേണ്ട സമയത്ത്‌ പരസ്യമായി ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ ചെയ്‌താലാണ്‌ കടുത്ത ശിക്ഷ നേരിടേണ്ടി വരിക.