Thursday, September 15, 2016

സുബാറയിലെ ഈത്തപ്പന വിത്തുകളെക്കുറിച്ച്‌ പഠിക്കുന്നു



ദോഹ: യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍പ്പെട്ട ഖത്തറിലെ അല്‍ സുബാറ പുരാവസ്തു ഖനന പ്രദേശത്തുനിന്നു കണ്ടെടുത്ത ഈത്തപ്പന വിത്തുകള്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കുമെന്ന് മുനിസിപ്പല്‍ പരിസ്ഥിതി കാര്‍ഷിക ഗവേഷണ വിഭാഗം ഡയറക്ടര്‍ മസൂദ് ജാബിര്‍ അല്‍മാരി പറഞ്ഞു.

ഇതുസംബന്ധമായി ആധുനിക സംവിധാനങ്ങളുപയോഗിച്ച്‌ ശാസ്ത്രീയ പരിശോധനകള്‍ നടത്തുന്നത് ചര്‍ച്ച ചെയ്യാനായി വിദഗ്ധരുടെ യോഗം ചേര്‍ന്നു.

ഖത്തര്‍ മ്യൂസിയംസ് (ക്യുഎം) ആര്‍ക്കിയോളജി ഡിപാര്‍ട്ട്മെന്റ് തലവന്‍ ഫൈസല്‍ അല്‍നഈമിയം, വെയ്ല്‍ കോര്‍ണല്‍ മെഡിസിന്‍ ഖത്തര്‍ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചിരുന്നു.അല്‍സുബാറ പുരാവസ്തുകേന്ദ്രത്തെ സംബന്ധിച്ച അവതരണം അല്‍നഈമി പ്രദര്‍ശിപ്പിച്ചു.

ഇവിടെനിന്നു കണ്ടെടുത്ത വിത്തുകളുടെ ഡിഎന്‍എ അവലോകനം നടത്തേണ്ടതിന്റെ സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു. ഇതേ സ്ഥലത്ത് വീണ്ടും ഇവ കൃഷി ചെയ്യുന്നതിനെക്കുറിച്ചുള്ള സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയായി.

1760കളിലാണ് ഖത്തറിന്റെ വടക്കന്‍ തീരപ്രദേശത്ത് അല്‍സുബാറ പട്ടണം രൂപംകൊണ്ടത്. സ്വതന്ത്ര വ്യാപാരത്തിന്റെയും മല്‍സ്യബന്ധനത്തിന്റെയും കേന്ദ്രമായിരുന്നു സുബാറ. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്ബതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധപ്പെടുത്തിയുള്ള വ്യാപാരങ്ങളുടെ പ്രധാന താവളമായിരുന്നു സുബാറ.

ഇന്ത്യയുമായും കേരളവുമായും ഈ പ്രദേശത്തിനുള്ള ബന്ധം സംബന്ധിച്ച്‌ നിരവധി തെളിവുകള്‍ ലഭിച്ചിരുന്നു. നാലുകിലോമീറ്റര്‍ ചുറ്റളവിലായി പരന്നുകിടക്കുന്ന അല്‍സുബാറ നിരവധി പുരാവസ്തുക്കളടങ്ങിയ കേന്ദ്രങ്ങളും ഒരു കോട്ടയമടങ്ങുന്നതാണ്.

നിരവധി ഈത്തപ്പഴ വിത്തുകളാണ് ഇവിടെനിന്നും കണ്ടെടുത്ത്. ഈത്തപ്പഴ ത്തിന് അല്‍സുബാറ പട്ടണവാസികളുടെ വ്യാപാരത്തില്‍ പ്രധാന പങ്കുണ്ടായിരുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍പ്പെട്ട ഖത്തറിലെ അല്‍ സുബാറ പുരാവസ്തു ഖനന പ്രദേശത്തുനിന്നു കണ്ടെടുത്ത ഈത്തപ്പന വിത്തുകള്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കുമെന്ന് മുനിസിപ്പല്‍ പരിസ്ഥിതി കാര്‍ഷിക ഗവേഷണ വിഭാഗം ഡയറക്ടര്‍ മസൂദ് ജാബിര്‍ അല്‍മാരി പറഞ്ഞു.