Sunday, September 18, 2016

പാരാലിമ്പിക്‌സ്:ഖത്തറിന്റെ സാറാ ഹംദി മസൂദ് ഷോട്ട്പുട്ടില്‍ വെള്ളിനേടി



ദോഹ: ചരിത്രംകുറിച്ച് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ വനിതകളുടെ ഷോട്ട്പുട്ടില്‍ ഖത്തറിന്റെ സാറാ ഹംദി മസൂദ് വെള്ളിനേടി.പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ഇതാദ്യമായി മെഡല്‍ സ്വന്തമാക്കുന്ന വനിതയെന്ന ബഹുമതിയും സാറാ ഹംദിക്ക് സ്വന്തമായി. പാരാലിമ്പിക്‌സിലെ ഖത്തറിന്റെ രണ്ടാമത്തെ മെഡലാണിത്.

നേരത്തേ അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ഖാദര്‍ ഷോട്ട്പുട്ടില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. വനിതാവിഭാഗം ഷോട്ട്പുട്ട് എഫ് 33 വിഭാഗത്തില്‍ 5.39 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട്പുട്ട് എറിഞ്ഞാണ് മുപ്പതുകാരിയായ സാറാ ഹംദി മസൂദ് വെള്ളി സ്വന്തമാക്കിയത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പാരാലിമ്പിക്‌സിൽ ഖത്തറിന്റെ സാറാ ഹംദി മസൂദ് ഷോട്ട്പുട്ടില്‍ വെള്ളിനേടി