ദോഹ: റമസാന്‍ പ്രമാണിച്ചു ചില വിഭാഗങ്ങളുടെ ജോലിസമയങ്ങളില്‍ മാറ്റം വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ബോര്‍ഡേഴ്സ് പാസ്പോര്‍ട്ട് ആന്‍ഡ് എക്സ്പാട്രിയേറ്റ്സ് അഫയേഴ്സ്, ട്രാഫിക് ഡിപ്പാര്‍ട്മെന്റ്, നാഷനാലിറ്റി, ട്രാവല്‍ ഡോക്യുമെന്റ് ഡിപ്പാര്‍ട്മെന്റ്, ഖരാഫയിലെ എമിഗ്രേഷന്‍ കെട്ടിടത്തിലെ ഫിംഗര്‍പ്രിന്റ് വിഭാഗം എന്നിവിടങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ 12 വരെ എന്നിങ്ങനെ രണ്ടു ഷിഫ്റ്റുകളായിട്ടായിരിക്കും പ്രവര്‍ത്തനം.
ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്മെന്റ് ഭരണ വിഭാഗം, മുസൈമീറിലെ ഫിംഗര്‍പ്രിന്റ് വിഭാഗം എന്നിവിടങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടു വരെ ആയിരിക്കും ജോലിസമയം.
1 comment:
റമദാന്‍ : ആഭ്യന്തര മന്ത്രാലയ വിഭാഗങ്ങളുടെ ജോലിസമയത്തില്‍ മാറ്റം
Post a Comment