Tuesday, September 7, 2010
രണ്ടാമത് ദോഹ വ്യോമയാന ഉച്ചകോടി ഒക്‌ടോബറില്‍
ദോഹ: ഖത്തര്‍ സിവില്‍ വ്യോമയാന അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ദോഹ വ്യോമയാന ഉച്ചകോാടി ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നുവരെ നടക്കും. കഴിഞ്ഞ വര്‍ഷം നടത്തിയ ആദ്യ ഉച്ചകോടി വന്‍ വിജയമായതിനെത്തുടര്‍ന്നാണ് ഈ വര്‍ഷവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
ഖത്തര്‍ സിവില്‍ വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ നുഅെമിയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന സമ്മേളനം വ്യേമയാനമേഖലയുടെ ഭാവിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ലോകത്തിലെ മുന്‍നിര വിമാനത്താവളങ്ങള്‍, വിമാനക്കമ്പനികള്‍, സിവില്‍ വ്യോമയാന അതോറിറ്റികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയെ പ്രതിനിധീകരിച്ച് 200ലധികം പ്രതിനിധികള്‍ മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.
വ്യോമയാന മേഖലയില്‍ അടുത്തകാലത്തായി ഗണ്യമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അല്‍ നുഅെമി പറഞ്ഞു. അറബ് രാജ്യങ്ങള്‍ക്കും ആഗോള വ്യോമയാന വിപണിക്കുമിടയില്‍ കൂടുതല്‍ വളര്‍ച്ചക്കുള്ള സാധ്യതള്‍ക്കാണ് ഈ വര്‍ഷത്തെ ഉച്ചകോടി ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to:
Post Comments (Atom)
1 comment:
ഖത്തര്‍ സിവില്‍ വ്യോമയാന അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ദോഹ വ്യോമയാന ഉച്ചകോാടി ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്നുവരെ നടക്കും. കഴിഞ്ഞ വര്‍ഷം നടത്തിയ ആദ്യ ഉച്ചകോടി വന്‍ വിജയമായതിനെത്തുടര്‍ന്നാണ് ഈ വര്‍ഷവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
Post a Comment