
ദോഹ: കവി ചങ്ങമ്പുഴയുടെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കാവ്യ നര്‍ത്തകി എന്ന കവിതയുടെ നൃത്താവിഷ്കാരം നാളെ (നവംബര്‍ അഞ്ചിന് )ഐ.സി.സിയില്‍ നടക്കും. ചങ്ങമ്പുഴയുടെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിലെ മലയാളികള്‍ക്കിടയില്‍ മാതൃഭാഷാ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമന്വയം സാംസ്കാരിക സംഘടനയാണ് കാവ്യദര്‍പ്പണം എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇന്ന് (നവംബര്‍ നാല് വ്യാഴാഴ്ച )വൈകിട്ട് നാലു മണിയ്ക്ക് ബിര്‍ല പബ്ലിക് സ്കൂളില്‍ കവിത്താ മത്സരം സംഘടിപ്പിച്ചിരുന്നു.ഖത്തറിലെ ഇന്ത്യന്‍ വിദ്യാലയങ്ങളായ എം.ഇ.എസ്, ബി.പി.എസ്, ഡി.പി.എസ്, ഐഡിയല്‍ , ശാന്തി നികേതന്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജൂനിയര്‍ , സീനിയര്‍ വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരം. മുതിര്‍ന്നവര്‍ക്കായി കവിതാ ആലാപന മത്സരവും ഉണ്ടായിരുന്നു.
പ്രമുഖ കവിയും കേരളാ സാഹിത്യ അക്കാദമി അംഗവുമായ മുരുകന് കാട്ടാക്കടയായിരുന്നു മുഖ്യ വിധികര്‍ത്താവ്. ചങ്ങമ്പുഴയുടെ കാവ്യ നര്‍ത്തകി എന്ന കവിതയുടെ നൃത്താവിഷ്കാരത്തോടൊപ്പം മറ്റു പ്രമുഖരുടെ കവിതകള്‍ കോര്‍ത്തിണക്കിയ ചൊല്ക്കാഴ്ചയും ഉണ്ടായിരിക്കുന്നതാണ്.
1 comment:
കവി ചങ്ങമ്പുഴയുടെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കാവ്യ നര്‍ത്തകി എന്ന കവിതയുടെ നൃത്താവിഷ്കാരം നാളെ (നവംബര്‍ അഞ്ചിന് )ഐ.സി.സിയില്‍ നടക്കും. ചങ്ങമ്പുഴയുടെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിലെ മലയാളികള്‍ക്കിടയില്‍ മാതൃഭാഷാ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമന്വയം സാംസ്കാരിക സംഘടനയാണ് കാവ്യദര്‍പ്പണം എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
Post a Comment