
ദോഹ: അല്‍ ഫര്‍ഹാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഖാലിദ് കല്ലൂര്‍ തയ്യാറാക്കിയ ഓഡിയോ ആല്‍ബം ദോഹ ഫ്രണ്ട്സ് കള്‍ച്ചര്‍ സെന്ററും മാധ്യമം ക്ളബ്ബും കൂടി ഒരുക്കിയ വര്‍ണ ശബളമായ ചടങ്ങില്‍ വെച്ച് പ്രസിദ്ധ സിനിമാഗാന രചയിതാവ് ബിച്ചു തിരുമല പ്രകാശനം ചെയ്തു.
എം.ടി. നിലമ്പൂര്‍ ആല്‍ബം സമര്‍പ്പിച്ചു കൊണ്ട് സംസാരിച്ച ചടങ്ങില്‍ ആദ്യ പ്രതി ബിച്ചു തിരുമലയില്‍ നിന്ന് കാര്‍ട്ടൂണിസ്റ് കരുണാകരന്‍ പേരാമ്പ്ര ഏറ്റുവാങ്ങി. ഖാലിദ് കല്ലൂരും നൌഷാദും ചേര്‍ന്നെഴുതിയ ഗാനങ്ങള്‍ക്ക് മുഹ്സിന്‍ കുരിക്കളും ഷാനവാസും ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്നു.
ആല്‍ബത്തില്‍ ഷാനവാസ്, നൌഷാദ്, ജിംസി ഖാലിദ് എന്നിവരാണ് പാടിയിരിക്കുന്നത്. മുഹ്സിന്‍ കുരിക്കള്‍ ഓര്‍കസ്ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു.
1 comment:
അല്‍ ഫര്‍ഹാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഖാലിദ് കല്ലൂര്‍ തയ്യാറാക്കിയ ഓഡിയോ ആല്‍ബം ദോഹ ഫ്രണ്ട്സ് കള്‍ച്ചര്‍ സെന്ററും മാധ്യമം ക്ളബ്ബും കൂടി ഒരുക്കിയ വര്‍ണ ശബളമായ ചടങ്ങില്‍ വെച്ച് പ്രസിദ്ധ സിനിമാഗാന രചയിതാവ് ബിച്ചു തിരുമല പ്രകാശനം ചെയ്തു.
Post a Comment