Friday, December 17, 2010

ന്ത്യ - ഖത്തര്‍ ഫുട്ബാള്‍ സൌഹൃദമല്‍സരം റദ്ദാക്കി


ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യയും ഖത്തറും തമ്മില്‍ നടക്കാനിരുന്ന സൌഹൃദമല്‍സരം വേദി തീരുമാനമാകാത്തതിനെ തുടര്‍ന്ന് റദ്ദാക്കി.

ഞായറാഴ്ച്ച (ഡിസം‌മ്പര്‍ 19 ) നിശ്ചയിച്ചിരുന്ന മല്‍സരം ദുബായില്‍ നടത്താന്‍ ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ദോഹയില്‍ മല്‍സരം വേണമെന്നായിരുന്നു ഖത്തറിന്റെ ആഗ്രഹം. എന്നാല്‍ ഷെഡ്യൂള്‍ പ്രകാരം മല്‍സരം ദുബായിലാണു നടക്കേണ്ടതെന്ന് ഇന്ത്യന്‍ ടീം പ്രതിനിധി അറിയിച്ചു.

ജനുവരി ഏഴ് മുതല്‍ 29 വരെ ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം ദോഹയിലെ പരിശീലനം പൂര്‍ത്തിയാക്കി. ദുബൈയിലേക്ക് മടങ്ങി.ഇനി സംഘം ജനുവരി ആറിന് ദോഹയില്‍ തിരിച്ചെത്തും.

ഒമ്പത് ദിവസത്തെ പരിശീലനത്തിനായി ടീമിലെ 29 അംഗങ്ങളാണ് ദുബൈയില്‍ നിന്ന് ദോഹയിലെത്തിയത്. നായകന്‍ ബൈച്യുങ് ബൂട്ടിയയും സമീര്‍നായിക്കും പരിക്കിനെത്തുടര്‍ന്ന് ചികില്‍സക്കായി ചെന്നൈക്ക് പോയതിനാല്‍ ദോഹയില്‍ എത്തിയിരുന്നില്ല.

ഖത്തറുമായുള്ള മത്സരം റദ്ദാക്കിയെങ്കിലും 26ന് സിറിയയുമായും ഇന്ത്യയുടെ സൗഹൃദമല്‍സരം നിശ്ചയിച്ചിരുന്നതുപോലെ മല്‍സരം ദുബൈയില്‍ നടക്കും.

1 comment:

Unknown said...

ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യയും ഖത്തറും തമ്മില്‍ നടക്കാനിരുന്ന സൌഹൃദമല്‍സരം വേദി തീരുമാനമാകാത്തതിനെ തുടര്‍ന്ന് റദ്ദാക്കി.