Sunday, January 2, 2011
പൊന്നാനി എം. ഇ. എസ് കോളേജ് അലുമിനി രൂപികരിച്ചു
ദോഹ : പൊന്നാനി എം ഇ എസ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ ഖത്തറിലെ കൂട്ടായ്മ മെസ്പാക് നിലവില്‍വന്നു.
ഹിലാലിലെ എ. ഇ. ഇ ഹാളില്‍ചേര്‍ന്ന ആദ്യ ജനറല്‍ബോഡി യോഗത്തില്‍ ടി. കെ. ഷമീര്‍ അധ്യക്ഷത വഹിച്ചു. നാസറുദ്ധീന്‍ പൊന്നാനി, കെ. വി ഉസ്മാന്‍ , സൈനുദ്ദീന്‍ പൊന്നാനി, സി. ടി മുകുന്ദന്‍ , രാജേഷ്, സഹീര്‍ , നവാസ്, സജ്‌ന പൊന്നാനി തുടങ്ങിയവര്‍സംസാരിച്ചു. സി സി മുഹമ്മദ് അസ്‌ലം, കലാം കുമരനെല്ലൂര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍ :
രക്ഷാധികാരി: എ എം നസറുദ്ദീന്‍
പ്രസിഡണ്ട് : ഷാജി സീഗേയ്റ്റ്
വൈസ് പ്രസി: കെ വി ഉസ്മാന്‍ പൊന്നാനി,
ജനറല്‍സെക്രട്ടറി : ടി കെ ഷമീര്‍ കൂറ്റനാട്,
ജോയിന്റ് സെക്രടറി : അഷ്‌റഫ് കടവനാട്,
ഖജാന്‍ജി: അബ്ദുല്‍കലാം കുമരനെല്ലൂര്‍ .
അലുമിനിയുടെ ഉദ്ഘാടനം വിപുലമായ കലാസാംസ്‌കാരിക പരിപാടികളോടെ ജനവരി അവസാന വാരം ദോഹയില്‍നടത്തുമെന്ന് ഭാരവാഹികള്‍അറിയിച്ചു.
പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് 55915681, 55249627 എന്നീ നമ്പറുകളില്‍ബന്ധപ്പെടാവുന്നതാണ്.
Subscribe to:
Post Comments (Atom)
1 comment:
പൊന്നാനി എം ഇ എസ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ ഖത്തറിലെ കൂട്ടായ്മ മെസ്പാക് നിലവില്‍വന്നു.
Post a Comment