Friday, January 7, 2011
ബൂട്ടിയക്ക് പകരക്കാരനായി റാഫി?
ദോഹ : നാളെ ആരംഭിക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ നിന്ന് ആദ്യം ഒഴിവാക്കിയപ്പോള്‍ ആകെ നിരാശയിലായിരുന്നു ഫുട്ബാള്‍ പ്ലയേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ പോയ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഫുട്ബാളര്‍ ആയി തെരഞ്ഞെടുത്ത കേരളത്തിന്റെ പ്രിയതാരം മുഹമ്മദ് റാഫി.പരുക്കുമൂലമുള്ള ഫോം നഷ്ടവുമാണ് ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സ് താരമായ റാഫിയ്ക്ക് ടീമിനോടൊപ്പമുണ്ട്. കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യന്‍ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട റാഫിക്ക് ഒക്ടോബറിലാണ് പരുക്കേറ്റത്.
നായകന് ബൈച്യുങ് ബൂട്ടിയക്ക് കളിക്കാനായില്ലെങ്കില്‍ പകരക്കാരനാക്കാന്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവയുടെ ഈ സ്റ്റാര്‍ സ്ട്രൈക്കറെ ടീമിനൊപ്പം കൂട്ടുമെന്ന തീരുമാനം വന്നപ്പോള്‍ ആശ്വാസമായി. ഏഷ്യന്‍ കപ്പില്‍ രാജ്യത്തിന്റെ കുപ്പായമണിയാനുള്ള അവസരമാണ് ലഭിക്കുന്നത്. അതില്‍ കളിക്കാനാകണമേ എന്നാണ് പ്രാര്‍ഥനയെങ്കില്‍ ബൂട്ടിയ പുറത്തിരിക്കേണ്ടി വരും.
ബൂട്ടിയ കളിക്കണമേ എന്നാണെങ്കില്‍ തനിക്ക് സുവര്‍ണാവസരം ലഭിക്കുകയുമില്ല. റാഫിയോട് ചോദിച്ചപ്പോള്‍ മറുപടി 'തീര്‍ച്ചയായും ബൂട്ടിയ കളിക്കണമേ എന്ന് തന്നെയാണ് പ്രാര്‍ഥന, ആ കാലുകളില്‍ ഇന്ത്യന്‍ ഫുട്ബാള്‍ സുരക്ഷിതമാണ്'.എന്നായിരുന്നു.
ടീമില്‍ അവശേഷിക്കുന്ന എക മലയാളിതാരം മൂലമറ്റംകാരനായ എന്‍.പി. പ്രദീപ് ആണ്. ഇന്ത്യയുടെ മധ്യനിരയിലെ ശക്തിയുമാണ് പ്രദീപ്.
25 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യന്‍ കപ്പില്‍ യോഗ്യത നേടിയ ഇന്ത്യന്‍ ടീമിന്റെ സമീപകാലത്തെ ഏറ്റവും വലിയ നേട്ടമാണ് ഏഷ്യന്‍ കപ്പിനായി 23 അംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. ഇന്ത്യ ഗ്രൂപ്പ് സിയില്‍ പത്തിന് ഓസ്ട്രേലിയയെ നേരിടും. 14ന് ബഹ്റൈനുമായും 18ന് ദക്ഷിണ കൊറിയയുമായുമാണ് ഇന്ത്യയുടെ മറ്റു മല്‍സരങ്ങള്‍ .
Subscribe to:
Post Comments (Atom)
1 comment:
നാളെ ആരംഭിക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ നിന്ന് ആദ്യം ഒഴിവാക്കിയപ്പോള്‍ ആകെ നിരാശയിലായിരുന്നു ഫുട്ബാള്‍ പ്ലയേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ പോയ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഫുട്ബാളര്‍ ആയി തെരഞ്ഞെടുത്ത കേരളത്തിന്റെ പ്രിയതാരം മുഹമ്മദ് റാഫി.പരുക്കുമൂലമുള്ള ഫോം നഷ്ടവുമാണ് ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സ് താരമായ റാഫിയ്ക്ക് ടീമിനോടൊപ്പമുണ്ട്. കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യന്‍ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട റാഫിക്ക് ഒക്ടോബറിലാണ് പരുക്കേറ്റത്.
Post a Comment