Sunday, January 9, 2011
സൗദി തോറ്റു ജപ്പാന് സമനില നേടി
ദോഹ : ഇന്ന് നടന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് 'ബി' യില്‍ ജപ്പാന് സമനില നേടിയപ്പോള്‍ സൗദി തോല്‍വി വഴങ്ങി.ആദ്യം നടന്ന ജപ്പാന് ജോര്‍ദ്ദാന്‍ മത്സരം സമനിലയില്‍ അവസാനിച്ചു.ആദ്യ പകുതിയുടെ അവസാനത്തില്‍ ജോര്‍ദ്ദാനാണ് ആദ്യം വലകുലുക്കിയത്.കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേയാണ് ജോര്‍ദ്ദാന്‍ വിജയിച്ചെന്നു കരുതിയ കളി ജപ്പാന് സമനിലയിലാക്കിയത്.ജോര്‍ദ്ദാനു വേണ്ടി 45 ആം മിനിറ്റില്‍ അബ്ദുള്‍ ഫത്താഹും ജപ്പാനു വേണ്ടി 90 ആം മിനിറ്റില്‍ മായാ യോഷിതയുമാണ് ഗോളുകള്‍ അടിച്ചത്
രണ്ടാം മത്സരത്തില്‍ കഴിഞ്ഞ സീസണിലെ റണ്ണറപ്പായ സൗദി സിറിയയില്‍ നിന്ന് ഒരു ഗോളിനു തോല്‍വി ഏറ്റുവാങ്ങി.ആദ്യ പകുതിയിടെ 38 ആം മിനിറ്റില്‍ സിറിയയുടെ അല്‍ ഹുസൈനാണ് ആദ്യം വല കുലുക്കിയത്.രണ്ടാം പകുതിയുടെ പതിനഞ്ചാം മിനിറ്റില്‍ അല്‍ ജാസിം ഗോള്‍ മടക്കി സമനിലയാക്കിയെങ്കിലും അടുത്ത മുന്നാം മിനിറ്റില്‍ അല്‍ ഹുസൈന് വീണ്ടും സിറിയയെ മുന്നിലെത്തിച്ചു.പിന്നീട് സമനിലക്കായി പേരാടിയ സൗദിയുടെ ശ്രമങ്ങളൊക്കെ പാഴാവുന്ന കാഴ്ച്ചയാണ് കണ്ടത്.
നാളെ രണ്ട് കളികളാണ് നടക്കുന്നത്.ദക്ഷിണകൊറിയ, ഇന്ത്യ, ബഹ്റിന് , ഓസ്ട്രേലിയ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ 'സി' യിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും ആസ്ത്രേലിയയും ഏറ്റുമുട്ടുന്നു.രണ്ടാം മത്സരത്തില്‍ ദക്ഷിണകൊറിയയും ബഹ്റിനുമാണ് ഏറ്റുമുട്ടുന്നത്.
ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമായ ആസ്ട്രേലിയോട് 23 ആം സ്ഥാനക്കാരയ ഇന്ത്യ ഏറ്റു മുട്ടുമ്പോള്‍ അമിത പ്രതീകഷയൊന്നും ഇന്ത്യക്ക് നല്‍കുന്നില്ല.ഒരു സമനിലക്കായോ അല്ലെങ്കില്‍ തോല്‍വിയുടെ കാഠിന്യം കുറക്കാനുള്ള മുന്നേറ്റങ്ങളായിരിക്കും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുക. മൂന്നാം സ്ഥാനക്കാരായ ദക്ഷിണ കൊറിയോട് ഏഴാം സ്ഥാനക്കാരയ ബഹ്റൈന്‍ ഏറ്റുമുട്ടുമ്പോള്‍ ഇരുടീമുകളും വിജയ പ്രതീക്ഷയിലാണ്.
അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ വൈകീട്ട് 4.15 നാണ് ഇന്ത്യയുടെയും ആസ്ത്രേലിയയുടെയും കളി.അല്‍ ഖറാഫ സ്റ്റേഡിയത്തില്‍ വൈകീട്ട് 7 .15 നാണ് ദക്ഷിണകൊറിയയുടെയും ബഹ്റിന്റെയും കളി.
Subscribe to:
Post Comments (Atom)
1 comment:
ഇന്ന് നടന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് 'ബി' യില്‍ ജപ്പാന് സമനില നേടിയപ്പോള്‍ സൗദി തോല്‍വി വഴങ്ങി.
Post a Comment