Tuesday, January 11, 2011
യുഎഇക്ക് സമനിലയും ചാമ്പ്യന്മാക്ക് തോല്‌വിയും
ദോഹ : ഇറാഖ്, ഉത്തരകൊറിയ, യുഎഇ, ഇറാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ഡി' യുടെ ആദ്യമത്സരത്തില്‍ ഉത്തരകൊറിയയും യുഎഇയും തമ്മില്‍ സമനില വഴങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ചാമ്പ്യന്‍മാരായ ഇറാഖിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ഇറാന്‍ തോല്പിച്ചു.
ശക്തരായ ഉത്തരകൊറിയയും അത്രതന്നെ ശക്തരല്ലാത്ത യുഎഇയും തമ്മിലുള്ള മത്സരം തുല്യ ശക്തികളുടെ പോരാട്ടമയിരുന്നു.മത്സരത്തില്‍ ഉത്തരകൊറിയയുടെ യങ് ജോ ഹോങ്ങിനുകിട്ടിയ പെന്നാല്‍ട്ടി ഷൂട്ട് ലക്ഷ്യത്തിലെത്തിക്കാനായില്ല.യുഎഇ മികച്ച പ്രകടനത്തിലൂടെ ഉത്തരകൊറിയയെ തളയ്ക്കുകയായിരുന്നു. ഷുബൈത് ഖാതറിന്റെ നേതൃത്വത്തിലായിരുന്നു യുഎഇ ടീന്മിന്റെ കരുത്തുറ്റ പ്രകടനം.യുഎഇയില്‍ നിന്ന് ധാരാളം പേര്‍ കളി കാണാനെത്തിയിരുന്നു. ഒപ്പം സ്വദേശികളുടെ വിദേശികളുടെയും പിന്തുണ യുഎഇക്കുണ്ടായിരുന്നു.
രണ്ടാം മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ ചാമ്പ്യന്മാരായ ഇറാക്കിനായിരുന്നു മുന്തൂക്കം.പതിമൂന്നാം മിനിറ്റില്‍ ഇറാക്കിന്റെ യൂനസ്സ് മെഹമൂദിന്റെ ഗോളായിരുന്നു ഇറാന്റെ വല ആദ്യമായി കുലുക്കിയത്.പിന്നീട് കണ്ടത് ഇറാന്‍ ഇറാക്കിനെ തളക്കുന്ന കാഴ്‌ച്ചയായിരുന്നു.നാല്പ്പത്തിരണ്ടാം മിനിറ്റില്‍ ഇറാന്റെ ഗുലാം റാസാ റസായി ഗോള്‍ അടിച്ച് കളി സമനിലയിലാക്കി.രണ്ടാം പകുതിയില്‍ ഇരുടീമുകളും ശക്തമായ പ്രകടനമാണ് കാഴ്‌ച്ചവെച്ചത്.പക്ഷെ കളിയുടെ എണ്‍പത്തിനാലാമത്തെ മിനിറ്റില്‍ ഇറാന്റെ ഐമന്‍ മൊബലി നല്ലൊരു മുന്നേറ്റത്തിലൂടെ ഇറാക്കിന്റെ വല ചലിപ്പിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും ഞെട്ടി.ഇറാക്കിന്റെ പിന്നീടു നടന്ന മുന്നേറ്റങ്ങള്‍ ലക്ഷ്യം കാണാതായതോടെ ചാമ്പ്യന്മാരുടെ തോല്‍വിയും കുറിച്ചു.
നാളെ രണ്ട് കളികളാണ് നടക്കുന്നത്.ഖത്തര്‍ , കുവൈറ്റ്, ചൈന, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'എ' യുടെ മുന്നാം മത്സരത്തില്‍ ഉസ്‌ബെക്കിസ്താനും വെസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ കുവൈറ്റും ഏറ്റുമുട്ടുമ്പോള്‍ നാലാം മത്സരത്തില്‍ ഈസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ ചൈനയും ആതിഥേയരായ ഖത്തറുമാണ് ഏറ്റുമുട്ടുന്നത്.നാളത്തെ കളികളില്‍ കുവൈറ്റിനും ഖത്തറിനും ജയിച്ചേ മതിയാകൂ.ജയിച്ചാല്‍ മാത്രമേ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാന്‍ പറ്റുകയുള്ളൂ.അതിന്നാല്‍ തന്നെ നാളത്തെ പോരാട്ടാങ്ങള്‍ തീപാറുമെന്നതില്‍ തീരെ സംശയമില്ല.
അല്‍ ഖറാഫാ സ്റ്റേഡിയത്തില്‍ വൈകീട്ട് 4.15 നാണ് ഉസ്‌ബെക്കിസ്താന്റെയും വെസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ കുവൈറ്റിന്റെയും കളി.ഖലീഫാ സ്റ്റേഡിയത്തില്‍ വൈകീട്ട് 7 .15 നാണ് ഈസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ ചൈനയുടെയും ആതിഥേയരായ ഖത്തറിന്റെയും കളി.
Subscribe to:
Post Comments (Atom)
1 comment:
ഇറാഖ്, ഉത്തരകൊറിയ, യുഎഇ, ഇറാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ഡി' യുടെ ആദ്യമത്സരത്തില്‍ ഉത്തരകൊറിയയും യുഎഇയും തമ്മില്‍ സമനില വഴങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ചാമ്പ്യന്‍മാരായ ഇറാഖിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ഇറാന്‍ തോല്പിച്ചു.
Post a Comment