Friday, January 7, 2011
മൂന്നാംതവണയും മുഹമ്മദ് ബിന്‍ ഹമ്മാം!.
ദോഹ: ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റായി മുഹമ്മദ് ബിന്‍ ഹമ്മാം മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഈ ഖത്തര്‍ സ്വദേശിക്ക് എതിരില്ലായിരുന്നു.
ഏഷ്യന്‍ കപ്പിന് മുന്നോടിയായുള്ള എഎഫ്സി കോണ്‍ഗ്രസിലായിരുന്നു തിരഞ്ഞെടുപ്പ്. നാലു വര്‍ഷത്തേക്കാണ് സ്ഥാനം വഹിക്കുക. എട്ട് വര്‍ഷമായി ഏഷ്യന്‍ ഫുട്ബോളില്‍ ചലനാത്മകമായ മാറ്റങ്ങള്‍ക്ക് നേതൃത്വം വഹിച്ച വ്യക്തിയാണ് ഈ അറുപത്തിയൊന്നുകാരന്‍ . എഎഫ്സി ചാംപ്യന്‍സ് ലീഗിനും തുടക്കമിട്ടതും ഓസ്ട്രേലിയയെ ഏഷ്യന്‍ കോണ്‍ഫെഡറേഷനിലേക്ക് പ്രവേശിച്ചതും ഈ കാലയളവിലാണ്.
2022ലെ ലോകകപ്പ് വേദി ഖത്തറിന് നേടിയെടുക്കുന്നതിലും ബിന്‍ ഹമ്മാമിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ഫുട്ബോള്‍കോണ്‍ഫെഡറേഷനുകളില്‍ ഏറ്റവും വലുതായ എഎഫ്സിയില്‍ 46 അംഗങ്ങളാണുള്ളത്.
Subscribe to:
Post Comments (Atom)
1 comment:
ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റായി മുഹമ്മദ് ബിന്‍ ഹമ്മാം മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഈ ഖത്തര്‍ സ്വദേശിക്ക് എതിരില്ലായിരുന്നു.
Post a Comment