Saturday, January 8, 2011
അന്നമൂട്ടാന്‍ ഒരു കൈ സഹായം സംതൃപ്തി നല്‍കുന്നു
ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ തോറ്റെങ്കിലും യു.എന്നിന് കീഴിലുള്ള ഭക്ഷ്യ, കാര്‍ഷിക സംഘടന പട്ടിണിക്കെതിരെ ആഗോളതലത്തില്‍ നടത്തിവരുന്ന കാമ്പയിന് വേണ്ടി സമര്‍പ്പിച്ചതില്‍ സംതൃപതി നല്‍കുന്നുവന്ന് അധികൃതര്‍ . ഇന്നലെ നടന്ന ആദ്യമല്‍സരമായ ഖത്തര്‍ ഉസ്‌ബെക്കിസ്ഥാന്‍ കളിയിലെ തുകയാണ് ഭക്ഷ്യ, കാര്‍ഷിക സംഘടനയും പങ്കാളികളും നേതൃത്വത്തില്‍ പട്ടിണിനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്
പട്ടിണിനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കാനും ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യ, കാര്‍ഷിക സംഘടന നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കാനും അഭ്യര്‍ഥിച്ച് വിവിധരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കുള്ള ഓണ്‍ലൈന്‍ ഹരജിയില്‍ ഒപ്പുവെക്കാന്‍ ലോകമെങ്ങുമുള്ള ഫുട്ബാള്‍ ആരാധകകരോട് ആഹ്വാനം ചെയ്യുന്നതായിരുന്നു മല്‍സരത്തിന്റെ സന്ദേശം.
പട്ടിണി നിര്‍മാര്‍ജനത്തിന്റെ സന്ദേശം കളിക്കാരിലൂടെയും കാണികളിലൂടെയും ലോകത്തിന്റെ എല്ലാ കോണുകളിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആദ്യ മല്‍സരം യു.എന്‍ കാമ്പയിന് വേണ്ടി സമര്‍പ്പിച്ചത്.ഭക്ഷ്യ, കാര്‍ഷിക സംഘടനയും പങ്കാളികളും നേതൃത്വം നല്‍കുന്ന കാമ്പയിനിലൂടെ 32 ലക്ഷത്തിലധികം ഒപ്പ് ഇതിനകം ശേഖരിച്ചു കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
1 comment:
ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ തോറ്റെങ്കിലും യു.എന്നിന് കീഴിലുള്ള ഭക്ഷ്യ, കാര്‍ഷിക സംഘടന പട്ടിണിക്കെതിരെ ആഗോളതലത്തില്‍ നടത്തിവരുന്ന കാമ്പയിന് വേണ്ടി സമര്‍പ്പിച്ചതില്‍ സംതൃപതി നല്‍കുന്നുവന്ന് അധികൃതര്‍ .
Post a Comment