മധുരമുള്ളതും എരിവുള്ളതുമെല്ലാം ഇതില്‍ ഉണ്ടാകും. കാരക്കയോ വെള്ളമോ കഴിച്ച് നോമ്പു തുറന്നാല്‍ കോഴിഅട, ഇറച്ചിപ്പത്തിരി, സമോസ, ഉന്നക്കായ, നേന്ത്രക്കായ വാട്ടിയത്, കായ നിറച്ചത് തുടങ്ങി ഇരുപത്തഞ്ചോളം വിഭവങ്ങളെങ്കിലും ആദ്യത്തെ നോമ്പുതുറക്കു തന്നെ ഉണ്ടാവാറുണ്ട്. തരിക്കഞ്ഞി, ഇളനീരും അവിലും പഴവും ചേര്‍ത്തുണ്ടാക്കുന്ന പാനീയം ഇവ നോമ്പിന്റെ പ്രത്യേക വിഭവങ്ങള്‍ .
ഒപ്പം അരിപ്പത്തിരി, പൂരി, പൊറോട്ട തുടങ്ങിയവയ്ക്ക് പലതരം മാംസക്കറികള്‍ കൂടിയാവുമ്പോള്‍ വലിയ നോമ്പുതുറ പൊടിപൊടിക്കുന്നു.അതുപോലെ ചീരോക്കഞ്ഞി എന്നു വിളിക്കുന്ന ജീരകമിട്ട കഞ്ഞി മറ്റൊരു പ്രത്യേകവിഭവം.കൂടാതെ അത്താഴത്തിന് നെല്ലുകുത്തരിയുടെ ചോറും മത്സ്യം പൊരിച്ചതും മത്സ്യക്കറികളും ഉള്ളിമോരും പരിപ്പുമൊക്കെയാണ് പതിവായി കഴിക്കാറുള്ളത്...............ഇനി നമുക്ക് റമദാൻ പാചകങ്ങളിലേക്ക് കടക്കാം. എന്തെല്ലാം വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നറിയാൻ അമര്‍ത്തുക
1 comment:
റമദാന്‍ പ്രമാണിച്ച് ‘നോമ്പ് വിഭവങ്ങള്‍ ‘ എന്ന ഒരു പുതിയ പംക്തി.
Post a Comment