Monday, September 24, 2012
നടന്‍ തിലകന്റെ നിര്യാണത്തില്‍ സംസ്കാര ഖത്തര് അനുശോചനം രേഖപ്പെടുത്തി
ദോഹ : മലയാള സിനിമാ ലോകത്തിലെ അഭിനയ കുലപതിയായ തിലകന്‍ ദേഹവിയോഗത്തില്‍ സംസ്കാര ഖത്തര്‍ അഗാധദു:ഖം രേഖപെടുത്തി. ഇദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തില്‍ നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിരിക്കുന്നതെന്ന് സംസ്കാര ഖത്തര്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
അഭിനയത്തോടൊപ്പം തന്റേടിയായ ഒരു മനുഷ്യനായാണ് അദ്ദേഹം ജീവിച്ചതെന്നും തനിക്ക് ഇഷട്ടമില്ലാത്ത കാര്യങ്ങള്‍ എവിടെയായാലും തുറന്നു പറയാന്‍ അദ്ദേഹം ധൈര്യം കാണിച്ചു.സിനിമയിലെ അരുതായ്മകള്‍ക്കെതിരെയായിരുന്നു ഇദ്ദേഹം ശബ്ദം ഉയര്‍ത്തിയത്. അതുകൊണ്ട് തന്നെ പല സിനിമകളില്‍ നിന്നും അദ്ദേഹത്തെ അകറ്റി നിര്‍ത്തി.സിനിമയുടെ തലതൊട്ടപ്പന്മാരോട് നേര്‍ക്കുനേര്‍ യുദ്ധം ചെയ്ത ഇദ്ദേഹം അജയ്യനായി തന്നെയാണ് അനിവാര്യമായ ഈ തിരിച്ചുപോക്ക് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
മലയാള സിനിമാ ലോകത്തിലെ അഭിനയ കുലപതിയായ തിലകന്‍ ദേഹവിയോഗത്തില്‍ സംസ്കാര ഖത്തര്‍ അഗാധദു:ഖം രേഖപെടുത്തി.
Post a Comment