ദോഹ: ത്യാഗത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി മുസ്ലീം സമൂഹം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ലോകമെങ്ങുമുള്ള മുസ്ലിംകള്‍ പ്രവാചകന്‍ ഇബ്രാഹീം നേരിട്ട ജീവിത പരീക്ഷണങ്ങളും നേടിയെടുത്ത ദൈവിക വിജയവും അയവിറക്കിയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.
പ്രവാചകന്‍ ഇബ്രാഹീമിന്റെ വിളിക്ക് ഉത്തരം നല്‍കി ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നു വിശ്വാസികള്‍ മക്കയിലെത്തി അറഫയില്‍ സമ്മേളിച്ച് പരിശുദ്ധ ഹജ്ജ് നിര്‍വഹിച്ചതിന്റെ സന്തോഷപ്രകടനം കൂടിയാണ് പെരുന്നാള്‍.
ഈദ്ഗാഹുകളിലോ പള്ളികളിലോ ഒരുമിച്ചുള്ള പെരുന്നാള്‍ നമസ്കാരവും അതുകഴിഞ്ഞുള്ള മൃഗബലിയുമാണ് ബലിപെരുന്നാളിന്റെ പ്രധാന കര്‍മങ്ങള്‍.അറബ് രാജ്യങ്ങളിലും കേരളത്തിലും ഒരേ ദിനത്തിലാണ് പെരുന്നാളെന്നത് വിശ്വാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ട്.
2 comments:
ത്യാഗത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി മുസ്ലീം സമൂഹം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.
ഈദ് ആശംസകള്‍
Post a Comment