ദോഹ: ഗള്‍ഫ് മലയാളികള്‍ക്കായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സാക്ഷരതാ മിഷന്‍ ആരംഭിക്കുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ ഫീസ് 650 റിയാലായി കുറച്ച നടപടി സംസ്കാര ഖത്തര്‍ സ്വാഗതം ചെയ്തു.
കോഴ്സ് ഫീസ് 750 റിയാലാക്കിയ നടപടി ഉടന്‍ പിന്‍വലിക്കുകയും കോഴ്സ് ഫീസ് വെട്ടികുറച്ച് പുന:നിർണയിക്കണമെന്ന് സംസ്കാര ഖത്തർ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.
പുതിയ തീരുമാനപ്രകാരം രജിസ്ട്രേഷന്‍ ഫീസ് 100 റിയാലില്‍ നിന്ന് 50 റിയാലായും കോഴ്സ് ഫീസ് 650 റിയാലില്‍ നിന്ന് 600 റിയാലായും കുറച്ചത്.
ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളികളിൽ ഭൂരിഭാഗം പേരും താഴ്ന്നവരുമാനക്കാരായ പാവപ്പെട്ട തൊഴിലാളികളാണ്.ഇവരുടെ വേതനം 1000 റിയാലും അതിലും താഴെയുമാണ്. ഇത്തരത്തിലുള്ളവരാണ് പത്താം തരം തുല്യതാപഠനത്തിന്റെ ഏറേയും ഉപഭോക്താകൾ.ഈ പാവപ്പെട്ട തൊഴിലാളികളിൽ നിന്ന് ഇത്രയും ഫീസ് ഈടാക്കുവാനുള്ള തിരുമാനം ഏറേ ഖേദകരമാണെന്ന് സംഘടനയുടെ പ്രസിരണ്ട് അഡ്വ.ജാഫര്‍ഖാന്‍ കേച്ചരി സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിക്ക് അയച്ച കത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
1 comment:
ഗള്‍ഫ് മലയാളികള്‍ക്കായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സാക്ഷരതാ മിഷന്‍ ആരംഭിക്കുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ ഫീസ് 650 റിയാലായി കുറച്ച നടപടി സംസ്കാര ഖത്തര്‍ സ്വാഗതം ചെയ്തു.<
Post a Comment