Friday, April 11, 2008

ഗള്‍ഫ് കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

ഖത്തര്‍: അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഗള്‍ഫ് കറന്‍സികള്‍ നേരിടുന്നതെന്ന് നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്കിന്റെ നിക്ഷേപവിഭാഗമായ അല്‍അഹ്‌ലി ക്യാപ്പിറ്റല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. 2002-നുശേഷം യൂറോയുമായുള്ള വിനിമയത്തില്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യം 78 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇക്കാലയളവില്‍ സൗദി റിയാലിന്റെ മൂല്യം 40 ശതമാനവും യു.എ.ഇ. ദിര്‍ഹത്തിന്റെ മൂല്യം 47 ശതമാനവും കുറഞ്ഞു. കുവൈത്ത് ദിനാറിന്റെ മൂല്യം 23 ശതമാനമാണ് കുറഞ്ഞത്. ഡോളറുമായുള്ള സ്ഥിരവിനിമയ ബന്ധം അവസാനിപ്പിക്കാനുള്ള ഏതു നീക്കവും സുതാര്യമായിരക്കണമെന്ന് അല്‍ അഹ്‌ലി ക്യാപ്പിറ്റലിലെ വിപണി ഗവേഷണ വിഭാഗം മേധാവി ബ്രയാന്‍ ഡോഗിര്‍ പറഞ്ഞു. ഗള്‍ഫ് കറന്‍സികളുടെ മൂല്യം വന്‍തോതില്‍ ഉയര്‍ത്തുന്നത് വിപരീത ഫലമുണ്ടാക്കും. ഇത് ബജറ്റ് മിച്ചത്തെയും ഡോളറിലുള്ള നിക്ഷേപങ്ങളെയും ബാധിക്കും.

അതേസമയം, 2010-ല്‍ പൊതു കറന്‍സി പുറത്തിറക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള നടപടികളുമായി ഒറ്റക്കെട്ടായി ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടുപോകുമെന്ന് യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സുല്‍ത്താന്‍ അല്‍ സുവൈദി പറഞ്ഞു. ഡോളറുമായുള്ള സ്ഥിരവിനിമയബന്ധം അവസാനിപ്പിക്കാന്‍ യു.എ.ഇ. ആലോചിക്കുന്നില്ല. ഡോളറിന്റെ മൂല്യശോഷണം താത്കാലിക പ്രതിഭാസമാണെന്നും അദ്ദേഹം പറഞ്ഞു. ഡോളറുമായുള്ള വിനിമയബന്ധം അവസാനിപ്പിക്കാന്‍ ഒമാന് പദ്ധതിയില്ലെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് സി.ഇ.ഒ. ഹമദ്ബിന്‍ ബന്‍ജു അല്‍ സജ്ദാലി വ്യക്തമാക്കി. 2010-ല്‍ പൊതു കറന്‍സി പുറത്തിറക്കാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനത്തില്‍നിന്ന് ഒമാന്‍ പിന്‍വാങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...