ദോഹ: മാനുഷിക മൂല്യങ്ങള്‍ പരിഗണിക്കുമ്പോഴാണ്, മതവും സംസ്‌കാരവും, രാഷ്ട്രീയവും മനുഷ്യര്‍ക്ക് ഉപകാരപ്രദമാകുന്നതെന്ന് പ്രമുഖ വാഗ്മിയും, മുസ്‌ലിം ലീഗ് നേതാവുമായ അബ്ദുസമദ് സമദാനി.എം.പി. അഭിപ്രായപ്പെട്ടു. അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവികത ഒറ്റ സമുദായമായിരുന്നു എന്ന തത്ത്വം പലരും വായിച്ച് കാണണമെന്നില്ല. വര്‍ഗീയതയും അക്രമവും പ്രചരിപ്പിക്കുന്നത് ഏത് വിഭാഗക്കാരായിരുന്നാലും അവര്‍ അവരുടെ സമുദായത്തിന്റെ മുഖത്ത് തന്നെയാണ് കരിവാരിതേക്കുന്നത്- എല്ലാ മനുഷ്യരും ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതാണ് എന്ന വിശുദ്ധ ഖുര്‍ ആന്റെ ആശയം ഉള്‍ക്കൊള്ളുകയാണെങ്കില്‍ സമൂഹത്തില്‍ വര്‍ഗീയതക്കും അക്രമങ്ങള്‍ക്കും സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഇസ്ലാഹീ സെന്റര്‍ ട്രഷറര്‍ കുഞ്ഞിമുഹമ്മദ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി അബ്ദുള്‍ലത്തീഫ് നല്ലളം സ്വാഗതം പറഞ്ഞു. ദോഹാ ബാങ്ക് സി.ഇ.ഒ. ആര്‍. സീതാരാമന്‍ വളരുന്ന സാങ്കേതികത്വവും തകരുന്ന മാനവികതയും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.
1 comment:

Post a Comment