Sunday, July 20, 2008

ഖത്തറില്‍ കനത്ത ചൂട്



ദോഹ: ഖത്തറിലെ വേനല്‍ക്കാലം കനത്ത ചൂടിലേക്ക്. ഖത്തറില്‍ ഇന്നലെ കൂടിയ താപനില 51 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.

കനത്ത ചൂടാണ് ഖത്തറില്‍ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഖത്തറില്‍ താപനില ഞായറാഴ്ച 51 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. റസലഫാന്‍ ഇന്‍ഡ്രസ്‌ട്രിയല്‍ സിറ്റിയിലാണ്‌ ഈ താപനില രേഖപ്പെടുത്തിയത്.

ഖത്തറിലെ മറ്റ്‌ പല സ്ഥലങ്ങളിലും താപനില വര്‍ധിക്കുകയാണ്. ദോഹയില്‍ 49 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. 47 ഡിഗ്രി രേഖപ്പെടുത്തിയ ദോഹയിലെ ചൂട് ഓരോ ദിവസവും ഉയരുകയാണ്. താരതമ്യേന ദോഹയിലാണ്‌ ചൂട് കുറവുള്ളത്.

ഇന്ന് ദോഹയില്‍ 47 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. മരുഭൂമി പ്രദേശങ്ങളായ മിസൈദ്‌,ദുഖാന്‍ എന്നിവിടങ്ങളില്‍ ചൂട് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

അടുത്ത ദിവസങ്ങളില്‍ ഖത്തറില്‍ കനത്ത ചൂട് തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്. അന്തരീക്ഷം ഈര്‍പ്പം ഏറ്റവും കുറഞ്ഞത് 15 ശതമാനവും ഉയര്‍ന്നത് 60 ശതമാനവുമായിരിക്കും.

കനത്ത ചൂടിനെ തുടര്‍ന്ന് പല നിര്‍മ്മാണ കെട്ടിട കമ്പനികളും തങ്ങളുടെ ജോലികള്‍ രാത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സൂര്യാഘാതമേറ്റ് ആശുപത്രിയില്‍ എത്തുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പല കമ്പനികളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാത്രിയിലേക്ക് മാറ്റിയത്.

1 comment:

Unknown said...

ഖത്തറിലെ വേനല്‍ക്കാലം കനത്ത ചൂടിലേക്ക്. ഖത്തറില്‍ ഇന്നലെ കൂടിയ താപനില 51 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.