Saturday, April 4, 2009

ഖത്തറില്‍ കള്ളനോട്ടു സംഘം വ്യാപകമാകുന്നു

ദോഹ:ഖത്തറില്‍ കുറ്റാന്വേഷണ വകുപ്പ് നാലംഗ കള്ളനോട്ടു സംഘത്തെ അറസ്റ്റ് ചെയ്തു.

കള്ളനോട്ട് നല്‍കി ഒരാള്‍ പ്രീ പെയ്ഡ് കാര്‍ഡ് വാങ്ങിയെന്ന ഷോപ്പിങ് സെന്ററുകാരുടെ പരാതിയെത്തുടര്‍ന്നാണു പൊലീസ് അന്വേഷണം ആരംഭിച്ചത്.

ജീവനക്കാരുടെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം തയാറാക്കി. വൈകാതെ അറസ്റ്റിലായ പ്രതിയുടെ മൊഴിയനുസരിച്ചാണു സംഘത്തിലെ മറ്റുള്ളവരെ കള്ളനോട്ടുകളുമായി പിടികൂടിയത്.

പ്രതികളെല്ലാം സ്വദേശികളാണ്. കള്ളനോട്ടുകള്‍ മറ്റൊരു അറബ് രാജ്യത്ത് അച്ചടിച്ച ശേഷം ഖത്തറിലേക്കു കടത്തുകയായിരുന്നുവെന്നു പ്രതികള്‍ മൊഴി നല്‍കി.

3 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ കുറ്റാന്വേഷണ വകുപ്പ് നാലംഗ കള്ളനോട്ടു സംഘത്തെ അറസ്റ്റ് ചെയ്തു.

കള്ളനോട്ട് നല്‍കി ഒരാള്‍ പ്രീ പെയ്ഡ് കാര്‍ഡ് വാങ്ങിയെന്ന ഷോപ്പിങ് സെന്ററുകാരുടെ പരാതിയെത്തുടര്‍ന്നാണു പൊലീസ് അന്വേഷണം ആരംഭിച്ചത്.

പാവപ്പെട്ടവൻ said...

ഇന്ത്യ കാരോന്നും പെടാഞ്ഞത് ഭാഗ്യം

ബഷീർ said...

ഇവിടെ യു.എ.ഇ യിലും കള്ള നോട്ടുകൾ വ്യാപകമായിട്ടുണ്ട് സൂക്ഷിക്കുക . 500 ന്റെ ദിർഹം പ്രത്യകം..