Friday, September 5, 2008

2020 ആകുമ്പോഴേക്കും ദ്രവീകൃത പ്രകൃതി വാതകത്തിന്‍റെ ഉല്‍പാദനത്തില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത് എത്തും

ദോഹാ:2020 ആകുമ്പോഴേക്കും ദ്രവീകൃത പ്രകൃതി വാതകത്തിന്‍റെ ഉല്‍പാദനത്തില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ട്. 2020ല്‍ പ്രകൃതി വാതകത്തിന്‍റെ ഉത്പാദനം 538 ദശലക്ഷം ടണ്ണായി ഉയരും. ഇതില്‍ പകുതിയില്‍ അധികം ഖത്തറില്‍ നിന്നായിരിക്കും. ദോഹയില്‍ നടന്ന മിഡില്‍ ഈസ്റ്റ് ഗ്യാസ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ സൂചനയുള്ളത്. ലോകത്തിലെ മൊത്തം വാതക നിക്ഷേപത്തിന്‍റെ 14 ശതമാനം ഖത്തറിലാണെന്നാണ് കണക്ക്. ഈ രംഗത്തെ പ്രമുഖ ആഗോള കമ്പനികളുടെ സഹായത്തോടെ വാതക പര്യവേഷണ ഉത്പാദന കയറ്റുമി മേഖലകളില്‍ കോടിക്കണക്കിന് ഡോളറിന്‍റെ നിക്ഷേപമാണ് ഖത്തര്‍ നടത്തുന്നത്.

1 comment:

Unknown said...

2020 ആകുമ്പോഴേക്കും ദ്രവീകൃത പ്രകൃതി വാതകത്തിന്‍റെ ഉല്‍പാദനത്തില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ട്ട്. 2020ല്‍ പ്രകൃതി വാതകത്തിന്‍റെ ഉത്പാദനം 538 ദശലക്ഷം ടണ്ണായി ഉയരും. ഇതില്‍ പകുതിയില്‍ അധികം ഖത്തറില്‍ നിന്നായിരിക്കും. ദോഹയില്‍ നടന്ന മിഡില്‍ ഈസ്റ്റ് ഗ്യാസ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ സൂചനയുള്ളത്. ലോകത്തിലെ മൊത്തം വാതക നിക്ഷേപത്തിന്‍റെ 14 ശതമാനം ഖത്തറിലാണെന്നാണ് കണക്ക്. ഈ രംഗത്തെ പ്രമുഖ ആഗോള കമ്പനികളുടെ സഹായത്തോടെ വാതക പര്യവേഷണ ഉത്പാദന കയറ്റുമി മേഖലകളില്‍ കോടിക്കണക്കിന് ഡോളറിന്‍റെ നിക്ഷേപമാണ് ഖത്തര്‍ നടത്തുന്നത്.