ദോഹ: പെരുന്നാള്‍ സീസണുമായതോടെ ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നതായി പരാതി. അത്യാവശ്യ സാധനങ്ങള്‍ പൂഴ്ത്തിവെച്ച് വിപണിയില്‍ ഭക്ഷണസാധനങ്ങള്‍ക്ക് കൃത്രിമക്ഷാമമുണ്ടാക്കുന്നതായും ജനങ്ങള്‍ പരാതിപ്പെടുന്നു.
സാധനങ്ങള്‍ക്ക് വന്‍ വില ഈടാക്കി ലാഭം കൊയ്യാനുള്ള മൊത്ത വില്പനക്കാരുടെ തന്ത്രമാണ് ഇതിനു പിന്നില്ലെന്നും ആരോപണമുണ്ട്.
അരിക്കുണ്ടായ ക്ഷാമമാണ് ഇറക്കുമതിക്കച്ചവടര്ക്കാര്ക്ക് ഏറെ തുണയായത്. അരി കയറ്റി അയയ്ക്കുന്നത് ഇന്ത്യ നിരോധിച്ചതോടെ ഇന്ത്യന്‍ അരിക്ക് വിപണിയിലുണ്ടായ ക്ഷാമം മുതലെടുത്ത് വന്‍തോതില്‍ വില വര്‍ധിപ്പിച്ച് വില്പന നടത്താനാണ് കച്ചവടക്കാര്‍ ശ്രമിക്കുന്നത്.
സ്റ്റോക്ക് ചെയ്ത അരി വന്‍കിട ഷോപ്പുടമകള്‍ അല്പാല്പമായി പുറത്തിറക്കി രണ്ടും മൂന്നും ഇരട്ടി വിലയ്ക്ക് വില്പന നടത്തി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുണ്ട്. നിയമവിരുദ്ധമായിട്ടാണ് കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് സാധാരണക്കാരെ സാമ്പത്തികമായി തളര്‍ത്തുകയാണ്.
ബസുമതി അല്ലാത്ത ഇന്ത്യന്‍ അരി വിപണിയിലുണ്ടെങ്കിലും അതിനു കൃത്രിമ ക്ഷാമമുണ്ടാക്കാനാണ് മൊത്ത വ്യാപാരികളും കച്ചവടക്കാരും ശ്രമിക്കുന്നത്.
ഗവണ്മെന്റ് വിലക്കയറ്റത്തിനെതിരെ പുതുതായി നിയമമുണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക വാണിജ്യ മന്ത്രകാര്യാലയത്തിന്റെ അനുമതിയില്ലാതെ മൊത്ത വ്യാപാരികള്‍ക്ക് അത്യാവശ്യ ഭക്ഷണസാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ പാടില്ല.
1 comment:
പെരുന്നാള്‍ സീസണുമായതോടെ ഭക്ഷണസാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നതായി പരാതി. അത്യാവശ്യ സാധനങ്ങള്‍ പൂഴ്ത്തിവെച്ച് വിപണിയില്‍ ഭക്ഷണസാധനങ്ങള്‍ക്ക് കൃത്രിമക്ഷാമമുണ്ടാക്കുന്നതായും ജനങ്ങള്‍ പരാതിപ്പെടുന്നു.
Post a Comment