Sunday, November 30, 2008

യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വീണ്ടും അപലപിച്ചു

ദോഹ: മുംബൈ ഭീകരാക്രമണങ്ങളെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വീണ്ടും അപലപിച്ചു. ഈ ക്രൂരകൃത്യങ്ങള്‍ക്ക് പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.

ലോക വ്യാപാര ചര്‍ച്ചകള്‍ക്കായി ദോഹയില്‍ എത്തിയതായിരുന്നു യു.എന്‍ സെക്രട്ടറി ജനറല്‍. മുംബൈ ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവിലെന്ന് അദ്ദേഹം പറഞ്ഞു. മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് ഇത് രണ്ടാം പ്രാവശ്യമാണ് യു.എന്‍ സെക്രട്ടറി ജനറല്‍ പ്രതികരിക്കുന്നത്.

ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും ഉറ്റവര്‍ക്കും അദ്ദേഹം അനുശോചനം അറിയിച്ചു. നേരത്തെ യു.എന്‍ സുരക്ഷാ കൌണ്‍സില്‍ മുംബൈ ആക്രമണത്തെ അപലപിച്ചിരുന്നു. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അംഗരാജ്യങ്ങള്‍ ഇന്ത്യയുമായി സഹകരിക്കുമെന്നും സുരക്ഷാ കൌണ്‍സില്‍ നിര്‍ദ്ദേശിച്ചിരുന്നു.

1 comment:

Unknown said...

മുംബൈ ഭീകരാക്രമണങ്ങളെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വീണ്ടും അപലപിച്ചു. ഈ ക്രൂരകൃത്യങ്ങള്‍ക്ക് പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു