Thursday, November 27, 2008

ഖത്തറില്‍ അരിവില കുറയുന്നു

ദോഹ: ഖത്തറില്‍ വിവിധ ഇനം ബസുമതി അരിയുടെ വില കുറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ റെക്കോര്‍ഡ് തലത്തിലേക്കുയര്‍ന്ന അരിവിലയാണ് ഇപ്പോള്‍ കുറഞ്ഞു തുടങ്ങുന്നത്. പാചകയെണ്ണ വിലയും വൈകാതെ കുറയുമെന്നാണു വിപണി നിലവാരം സൂചിപ്പിക്കുന്നത്. തായ്ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. എന്നാല്‍, അരി കയറ്റുമതി വിലക്ക് തുടരുന്നതിനാല്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വില ഇപ്പോഴും ഉയര്‍ന്നു തന്നെയാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള അരിക്ക് 20 % വരെ വില കുറഞ്ഞിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്നു ഖത്തറില്‍ സാധാരണക്കാരുടെ ജീവിതം ദുരിതമയമായിരുന്നു. ഇപ്പോഴുണ്ടായ വിലയിടിവ് വിപണിക്കും ഉണര്‍വേകുമെന്നാണു പ്രതീക്ഷ.

1 comment:

Unknown said...

ഖത്തറില്‍ വിവിധ ഇനം ബസുമതി അരിയുടെ വില കുറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ റെക്കോര്‍ഡ് തലത്തിലേക്കുയര്‍ന്ന അരിവിലയാണ് ഇപ്പോള്‍ കുറഞ്ഞു തുടങ്ങുന്നത്. പാചകയെണ്ണ വിലയും വൈകാതെ കുറയുമെന്നാണു വിപണി നിലവാരം സൂചിപ്പിക്കുന്നത്