Thursday, December 11, 2008

ദോഹയില്‍ പത്തില്‍ ഒരാള്‍ എന്ന നിലയില്‍ അമിതവണ്ണമുള്ള കുട്ടികള്‍

ദോഹ:കൂടുതല്‍ നേരം ടി.വി കാണുന്ന കുട്ടികള്‍ അമിതവണ്ണമുള്ളവരായി തീരുന്നുവെന്ന് കാലിഫോര്‍ണിയയിലെ യാലെ യൂണിവേഴ്സിറ്റി നടത്തിയ പഠനം വെളിപ്പെടുത്തി.

173 പഠനങ്ങള്‍ ഈ മേഖലയില്‍ കഴിഞ്ഞ 28 വര്‍ഷങ്ങളായി നടന്നിട്ടുണ്ട്. കുട്ടികള്‍ തടിയന്മാരും തടിച്ചികളും ആകുന്നതിനു പുറമെ പുകവലി, മയക്കുമരുന്ന് എന്നിവയ്ക്കും ഇവര്‍ കൂടുതല്‍ അടിമകളാകുന്നു.

ടി.വി കാണുന്ന കുട്ടികള്‍ കൂടുതല്‍ തിന്നുന്നുവെന്നും പഠനങ്ങള്‍ കണ്ടെത്തി. ദോഹയില്‍ പത്തില്‍ ഒരാള്‍ എന്ന നിലയില്‍ അമിതവണ്ണമുള്ള കുട്ടികളാണ്. കൂടാതെ 21.3 ശതമാനം അമിതവണ്ണമുള്ളവരാകാന്‍ സാധ്യത കാണിക്കുന്നവരുമാണ്. കുട്ടികളുടെ ഒഴിവു സമയം അവര്‍ എന്തുചെയ്യുന്നുവെന്ന് മാതാപിതാക്കളില്‍ 25.7 ശതമാനത്തിനും അറിയില്ല.

ടി.വി ഒരു ഇലക്ട്രോണിക് ബേബി സിറ്ററായി മാറുകയാണ് ചെയ്യുന്നത്. ഒരു ദിവസം ഒന്നോ രണ്ടോ മണിക്കൂറില്‍ കൂടുതല്‍ ടി.വി കാണാന്‍ അനുവദിക്കരുതെന്നും കുട്ടികളുടെ കിടപ്പുമുറിയില്‍ ടി.വി, കമ്പ്യൂട്ടര്‍ എന്നിവ അനുവദിക്കരുതെന്നും വിദഗ്ദ്ധര്‍ ഉപദേശിക്കുന്നു. ടിവി കാണുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികളോടൊപ്പം ഉണ്ടാവണം എന്നും നിര്‍ദ്ദേശമുണ്ട്

1 comment:

Unknown said...