Thursday, December 11, 2008

സാമ്പത്തിക പ്രതിസന്ധി: റിയല്‍ എസ്റേറ്റ് മേഖലയിലെ തൊഴിലാളികള്‍ ആശങ്കയില്‍

ദോഹ: ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍റിയല്‍ എസ്റേറ്റ് രംഗത്തുക്കിയ പ്രതിസന്ധിയെത്തുടര്‍ന്ന് ജീവനക്കാര്‍ക്കിടയിലും ആശങ്ക പടരുന്നു. പ്രമുഖ റിയല്‍ എസ്റേറ്റ് കമ്പനികള്‍ കഴിഞ്ഞയാഴ്ചയിലും ജീവനക്കാരെ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഴ്ചയില്‍ ഒരു കമ്പനി 50 ജീവനക്കാര്‍ക്കും പിരിച്ചു വിടല്‍ നോട്ടീസ് നല്‍കി. ഇതേ തുടര്‍ന്ന് ഫ്ളാറ്റുകളുടെയും വില്ലകളുടെയും വിലയില്‍ ഗണ്യമായ കുറവ് വന്നിരിക്കുകയാണ്.

ഈ വര്‍ഷം അവസാനത്തോടെ 15 മുതല്‍ 30 ശതമാനം വരെ വിലയിടിവ് ഉണ്‌ടാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ കരുതുന്നത്. പലരും ഈ മേഖലയില്‍ നിക്ഷേപം നടത്താനും മടിക്കുന്നുണ്‌ട്. ഈ സാഹചര്യത്തില്‍ ജീവനക്കാരെ കുറയ്ക്കാതെ നിവൃത്തിയില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി.

1 comment:

Unknown said...

ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍റിയല്‍ എസ്റേറ്റ് രംഗത്തുക്കിയ പ്രതിസന്ധിയെത്തുടര്‍ന്ന് ജീവനക്കാര്‍ക്കിടയിലും ആശങ്ക പടരുന്നു. പ്രമുഖ റിയല്‍ എസ്റേറ്റ് കമ്പനികള്‍ കഴിഞ്ഞയാഴ്ചയിലും ജീവനക്കാരെ വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്.