ദോഹ:ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഗള്‍ഫ് രാജ്യങ്ങളില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ മുടക്കമില്ലാതെ തുടരുന്നുവെന്നു റിപ്പോര്‍ട്ട്. ഖത്തര്‍ 280 കോടി ഡോളറിന്റെയും (ഏകദേശം 13,000 കോടി രൂപ) പദ്ധതികള്‍ നടപ്പാക്കുന്നു.ഖത്തറിലെ സിദ്ര മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ 230 കോടി ഡോളര്‍ (ഏകദേശം 11,000 കോടി രൂപ) ബജറ്റിലാണു നിര്‍മിക്കുന്നത്.
സൌദി അറേബ്യ 660 കോടി ഡോളറിനുള്ള (ഏകദേശം 31,000 കോടി രൂപ) പദ്ധതികളാണ് ആവിഷ്കരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫ് സെന്‍ട്രല്‍ ആശുപത്രി വികസനത്തിനുള്ള 50 ലക്ഷം ഡോളര്‍ (ഏകദേശം 23.5 കോടി രൂപ) പദ്ധതി മുതല്‍ റിയാദിലെ കിങ് സൌദ് സര്‍വകലാശാലാ മെഡിക്കല്‍ സിറ്റി നിര്‍മാണത്തിനുള്ള 40 കോടി ഡോളര്‍ (ഏകദേശം 1880 കോടി രൂപ) പദ്ധതി വരെ ഇവയില്‍ ഉള്‍പ്പെടും. മൊത്തം 83 പദ്ധതികളാണ് സൌദി നടപ്പാക്കുന്നത്.
യുഎഇ 290 കോടി ഡോളറിന്റെയും (ഏകദേശം 13,600 കോടി രൂപ) .യുഎഇയിലെ സുവാ ദ്വീപില്‍ ക്ലീവ്ലാന്‍ഡ് ക്ലിനിക്കിന്റെഒന്നാം ഘട്ടത്തിന് 190 കോടി ഡോളറാണു (ഏകദേശം 9000 കോടി രൂപ) വകയിരുത്തുന്നത്. അബുദാബിയില്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം മെഡിക്കല്‍ അക്കാദമി സെന്റര്‍, ദുബായിയില്‍ ഹെല്‍ത്ത്കെയര്‍ സിറ്റി പദ്ധതി എന്നിവയുമുണ്ട്.
കുവൈത്തില്‍ 120 കോടി ഡോളര്‍ (ഏകദേശം 5700 കോടി രൂപ) ചെലവില്‍ ജാബര്‍ അല്‍ അഹമ്മദ് അല്‍ സബ ആശുപത്രി നിര്‍മിക്കുന്നു. .ബഹ്റൈന്‍ കിങ് ഹമദ് ജനറല്‍ ആശുപത്രിക്കായി 13 കോടി ഡോളറാണു (ഏകദേശം 615 കോടി രൂപ) മുതല്‍മുടക്കുന്നത്.
1 comment:
ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഗള്‍ഫ് രാജ്യങ്ങളില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ മുടക്കമില്ലാതെ തുടരുന്നുവെന്നു റിപ്പോര്‍ട്ട്. ഖത്തര്‍ 280 കോടി ഡോളറിന്റെയും (ഏകദേശം 13,000 കോടി രൂപ) പദ്ധതികള്‍ നടപ്പാക്കുന്നു.ഖത്തറിലെ സിദ്ര മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ 230 കോടി ഡോളര്‍ (ഏകദേശം 11,000 കോടി രൂപ) ബജറ്റിലാണു നിര്‍മിക്കുന്നത്.
Post a Comment