Wednesday, October 6, 2010

65 കോടി രൂപയുടെ ബിസിനസ് തട്ടിപ്പ് : പ്രതി ദുബായിലും തട്ടിപ്പ് നടത്തി!


ദോഹ: ഖത്തറില്‍ 65 കോടി രൂപയുടെ ബിസിനസ് തട്ടിപ്പിനു പിന്നിലെ സൂ്രതധാരന്‍ മുന്‍പ് ദുബായില്‍ തട്ടിപ്പ് നടത്തി പിടിയിലായ ഉല്ലാസ് എന്നയാളാണോയെന്ന് സംശയിക്കുന്നതായി തട്ടിപ്പിനിരയായവര്‍ പറയുന്നു.ഇയാള്‍ വ്യാജപാസ്‌പോര്‍ട്ട് കേസിലെയും പ്രതിയാണ്.

യു.എ.ഇയില്‍ നേരത്തെ ഇയാള്‍ ഇത്തരം അഞ്ച് കമ്പനികള്‍ തുറന്ന് തൊഴിലാളികളുടെ പേരില്‍ ബാങ്കുകളില്‍ നിന്ന് ലക്ഷക്കണക്കിന് ദിര്‍ഹം വായ്പയെടുക്കുകയും ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. അല്‍ ഷഫാഫ്, അല്‍ മക്ബൂല്‍ ‍, അല്‍ തംകീന്‍ ‍, അല്‍ അദീല്‍ ‍, നെക്‌സ്റ്റ് ജനറേഷന്‍ എന്നീ പേരുകളിലാണ് കമ്പനി തുറന്നത്. ഒപ്പം ദോഹയിലേതിന് സമാനമായി അക്കൗണ്ടില്‍ മതിയായ ബാലന്‍സില്ലാതെ പോസ്റ്റ്‌ഡേറ്റഡ് ചെക്കുകള്‍ നല്‍കി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു.

രണ്ട് പാസ്‌പോര്‍ട്ടുകള്‍ കൈവശം വെക്കുകയും കേരളത്തില്‍ എച്ച്.ഡി.എഫ്.സി ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, എസ്.ബി.ഐ എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലേക്ക് നിയമവിരുദ്ധമായി പണമയക്കുകയും ചെയ്തതിന് കഴിഞ്ഞവര്‍ഷമാണ് കേരള പോലിസ് ഇയാളെ അറസ്റ്റ് ചെയുകയുണ്ടായി.തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് ഇയാള്‍ക്ക് രണ്ട് പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്നും അതില്‍ ഒന്ന് ഉല്ലാസ് കൊങ്ങത്ത്, വടക്കേക്കാട്, കാവുക്കണപ്പെട്ടി, തൃശൂര്‍ എന്ന വിലാസത്തില്‍ 2003ല്‍ കൊച്ചിയില്‍ നിന്നെടുത്തതും മറ്റേത് ഉല്ലാസ് കൈതമണക്കളം, കടവനാട്, പൊന്നാനി എന്ന വിലാസത്തില്‍ 2004ല്‍ കോഴിക്കോട് നിന്നുമാണ് പാസ്‌പോര്‍ട്ട് എടുത്തതെന്നും തെളിയുകയുണ്ടായി.ഇതേത്തുടര്‍ന്ന് ഈ രണ്ട് പാസ്‌പോര്‍ട്ടുകളും അധികൃതര്‍ കണ്ടുകെട്ടി. ഇതുസംബന്ധിച്ച കേസ് ഇപ്പോഴും തുടരുകയാണ്.

ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത ഫെ്‌ളാമിംഗ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ ജനറല്‍ മാനേജരായി പരിചയപ്പെടുത്തിയ അജിത്കുമാര്‍ ഈ ഉല്ലാസാണെന്നും ഇയാളാണ് ദോഹ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് ചെയ്തതെന്നുമാണ് പുതിയ സംശയം .അതിനു കാരണമായി ഇവര്‍ പറയുന്നത് ഈ ഉല്ലാസ് 2008ല്‍ തിരുവനന്തപുരത്തുനിന്ന് എടുത്ത മറ്റൊരു പാസ്‌പോര്‍ട്ടില്‍ നാല് മാസം മുമ്പ് ഇയാള്‍ ദോഹയില്‍ എത്തിയിരുന്നതായി നാട്ടിലെ വിശ്വസമിത്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ , ഈ പാസ്‌പോര്‍ട്ടിലെ പേരും വിലാസവും അറിവായിട്ടില്ല.അതിന്നാല്‍ ഇതൊരു സംശയം മാത്രമാണെന്നും ഇവര്‍ പറയുന്നുണ്ട്.

1 comment:

Unknown said...

ഖത്തറില്‍ 65 കോടി രൂപയുടെ ബിസിനസ് തട്ടിപ്പിനു പിന്നിലെ സൂ്രതധാരന്‍ മുന്‍പ് ദുബായില്‍ തട്ടിപ്പ് നടത്തി പിടിയിലായ ഉല്ലാസ് എന്നയാളാണോയെന്ന് സംശയിക്കുന്നതായി തട്ടിപ്പിനിരയായവര്‍ പറയുന്നു.ഇയാള്‍ വ്യാജപാസ്‌പോര്‍ട്ട് കേസിലെയും പ്രതിയാണ്.