Sunday, January 11, 2009

ഖത്തര്‍-ബഹ്റൈന്‍ കോസ്‌വെ നിര്‍മാണ നീളും



ദോഹ:ഈ മാസ തുടങ്ങാനിരുന്ന ഖത്തര്‍ - ബഹ്റൈന്‍ കോസ്‌വെ നിര്‍മാണ നീളുമെന്ന് സൂചന. നിര്‍മാണ തുടങ്ങേണ്ട തീയതി തീരുമാനിച്ചിട്ടില്ലെന്ന് കോസ്‌വെ ഫൌണ്ടേഷന്‍ സെക്രട്ടറി ജനറല്‍ നയെഫ് അല്‍ എമാദിയെ ഉദ്ധരിച്ച് 'കണ്‍സ്ട്രക്ഷന്‍ വീക്ക്' മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്തു. പദ്ധതിച്ചെലവ് വീണ്ടു കണക്കുകൂട്ടിയശേഷമേ നിര്‍മാണതീയതി അന്തിമമായി തീരുമാനിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിവരികയാണ്. പദ്ധതിയുടെ ചുമതലക്കാരായ ഖത്തര്‍-ബഹ്റൈന്‍ കോസ്‌വെ കണ്‍സോര്‍ഷ്യത്തോട് നിര്‍മാണത്തിന് വേണ്ടിവരുന്ന തുകയുടെ കണക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാല്‍ ആകെ വേണ്ടിവരുന്ന ചെലവിനെക്കുറിച്ച് തീരുമാനിക്കുകയുള്ളു. അതുകൊണ്ട് നിര്‍മാണം എന്ന് തുടങ്ങുമെന്ന് കൃത്യമായി പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തന പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകുന്നുണ്ട്. സ്ഥല പരിശോധനയടക്കമുള്ള തയാറെടുപ്പുകള്‍ ഈ മാസ അവസാന പൂര്‍ത്തിയാകുള്ളൂ. അതിനുശേഷ നിര്‍മാണം തുടങ്ങാമെന്നാണ് പ്രതീക്ഷ. പാരീസ് ആസ്ഥാനമായ വിന്‍സി കണ്‍സ്ട്രക്ഷന്‍ ഗ്രാന്റ് പ്രോജക്ടിന്റെ നേതൃത്വത്തിലുള്ള ഖത്തര്‍-ബഹ്റൈന്‍ കോസ്‌വെ കണ്‍സോര്‍ഷ്യമാണ് പദ്ധതിയുടെ ചുമതല വഹിക്കുന്നത്. ഇരുരാജ്യങ്ങളിലെയു കിരീടാവകാശികള്‍ അധ്യക്ഷന്മാരായ കോസ്‌വെ ഫൌണ്ടേഷന്‍ ക്യൂ.ബി.സി.സിയുമായി കഴിഞ്ഞ മേയിലാണ് കരാര്‍ ഒപ്പുവെച്ചത്.

ജി.സി.സി രാഷ്ട്രങ്ങളില്‍ വ്യവസായ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര കമ്പനികള്‍ക്ക് പാലം വരുന്നതോടെ, ബഹ്റൈന്‍ മികച്ച സ്ഥലമായി മാറുമെന്ന് ബഹ്റൈന്‍ സാമ്പത്തീക വികസന ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ ഖലീഫ പറഞ്ഞു.

പാല നിര്‍മാണ പൂര്‍ത്തിയായാല്‍ ബഹ്റൈനുമായുള്ള വ്യോമ, കടല്‍, റോഡ് ഗതാഗതവും വിപുലമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവുമധിക വളര്‍ച്ചാനിരക്ക് കാണിക്കുന്ന സാമ്പത്തികമേഖലയായ ഖത്തറുമായുള്ള ബഹ്റൈന്റെ വ്യാപാര കോസ്‌വെ വരുന്നതോടെ വന്‍ വളര്‍ച്ചനേടും. 2006ല്‍ ബഹ്റൈനില്‍ നിന്ന് ഖത്തറിലേക്കുള്ള കയറ്റുമതി 133 ദശലക്ഷ ഡോളറിന്റേതായിരുന്നു. ബഹ്റൈന്റെ മൊത്ത എണ്ണയിതര കയറ്റുമതിയുടെ അഞ്ച് ശതമാനത്തിലേറെ വരു ഈ തുക. ഖത്തറില്‍ നിന്നുള്ള ഇറക്കുമതി 40 ദശലക്ഷ ഡോളറിന്റേതായിരുന്നു.

കോസ്വേ നിര്‍മാണ പൂര്‍ത്തിയായാല്‍, ഖത്തറിലെ സ്റ്റീല്‍ അടക്കമുള്ള പ്രധാന വ്യവസായ ഉല്‍പന്നങ്ങള്‍ക്ക് ബഹ്റൈന്‍ മികച്ച വിപണിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇരുരാജ്യങ്ങളുടെയു തൊഴില്‍ വിപണികള്‍ തമ്മില്‍ ശക്തമായ ബന്ധത്തിന് തുടക്കമിടും. ബഹ്റൈന്‍ സ്വദേശികള്‍ക്ക് ഖത്തറിലെ തൊഴില്‍വിപണി തുറന്നുകിട്ടും. ഇരുരാജ്യങ്ങളിലെയു സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധ വിപുലമാക്കുന്നതിനും കോസ്‌വെ വഴിതുറക്കുമെന്ന് കരുതുന്നു.

സമുദ്രത്തിലൂടെയുള്ള ലോകത്തിലെ ഏറ്റവും വലിയ പാലമാണ് ഖത്തര്‍-ബഹ്റൈന്‍ കോസ്‌വെ. 300 കോടി ഡോളര്‍ ചെലവുവരുന്ന പാല 2013ല്‍ ഗതാഗതയോഗ്യമാകുമെന്ന് കരുതുന്നു. 'സ്നേഹപ്പാലം' എന്നറിയപ്പെടുന്ന കോസ്‌വെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സഞ്ചാരസമയ അര മണിക്കൂറായി കുറക്കും. ഇപ്പോള്‍ ഖത്തറില്‍ നിന്ന് കോസ്‌വെ കടന്ന് ബഹ്റൈനിലെത്താന്‍ അഞ്ചര മണിക്കൂര്‍ വേണം.

പാലത്തിന് 40 കിലോമീറ്റര്‍ നീളമുണ്ട്. ഇതില്‍ 22 കി.മീ. പാലവു 18 കി.മീ. നീളത്തില്‍ ഇരുഭാഗത്തും കടല്‍ നികത്തിയുള്ള ചിറകളുമായിരിക്കും. ബഹ്റൈനെയും സൌദിയെയും ബന്ധിപ്പിക്കുന്ന 25 കി.മീ. നീളമുള്ള കോസ്‌വെയില്‍ 12 കി.മീ. പാലവും ബാക്കി ചിറയുമാണ്. പാലത്തിന്റെ സ്പാനുകളില്‍ രണ്ടെണ്ണം കപ്പലുകള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്നവിധത്തില്‍ സജ്ജീകരിക്കും. ഈ ഭാഗത്ത് 400 മീറ്ററായിരിക്കും ഉയരം. പാലത്തിലൂടെയുള്ള ഇരട്ടവരി അതിവേഗ പാത 35 മീറ്റര്‍ വീതിയിലായിരിക്കും.

പുറമെ ഒറ്റവരി അടിയന്തര പാതയുമുണ്ടാക്കും. വൈദ്യുതി, എണ്ണ പൈപ്പ് ലൈനുകളും കോസ്‌വെയിലൂടെയുണ്ടാകും. ടോള്‍, ബോര്‍ഡര്‍ സൌകര്യങ്ങള്‍ കരയില്‍ സജ്ജീകരിക്കും. ടോള്‍, ഇമിഗ്രേഷന്‍, കാര്‍ ഇന്‍ഷൂറന്‍സ് പരിശോധന, കസ്റ്റസ് പരിശോധന എന്നിവ ഖത്തര്‍ അതിര്‍ത്തിയിലായിരിക്കും.

കോസ്‌വെ ബഹ്റൈനില്‍ പ്രവേശിക്കുന്ന അസ്കര്‍ ഗ്രാമത്തില്‍ ബഹ്റൈന്‍ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സാമൂഹിക-സാമ്പത്തികാഘാത പഠന നടത്തിയിരുന്നു. അസ്കര്‍ ഗ്രാമത്തിലെ ജനജീവിതത്തെ കോസ്‌വെ നേരിട്ടും അല്ലാതെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചായിരുന്നു പഠനം.

4 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈ മാസ തുടങ്ങാനിരുന്ന ഖത്തര്‍-ബഹ്റൈന്‍ കോസ്‌വെ നിര്‍മാണ നീളുമെന്ന് സൂചന. നിര്‍മാണ തുടങ്ങേണ്ട തീയതി തീരുമാനിച്ചിട്ടില്ലെന്ന് കോസ്‌വെ ഫൌണ്ടേഷന്‍ സെക്രട്ടറി ജനറല്‍ നയെഫ് അല്‍ എമാദിയെ ഉദ്ധരിച്ച് 'കണ്‍സ്ട്രക്ഷന്‍ വീക്ക്' മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്തു. പദ്ധതിച്ചെലവ് വീണ്ടു കണക്കുകൂട്ടിയശേഷമേ നിര്‍മാണതീയതി അന്തിമമായി തീരുമാനിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

Kerala Press Club TV said...

സാന്ത്വനം വാർത്താ മേഖല

Kerala Press Club TV said...

സാന്ത്വനം ചാനൽ

Kerala Press Club TV said...

Sandhwanam media