ദോഹ:പലസ്തീനിന്റെ മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന കിരാതമായ നരഹത്യയ്‌ക്കെതിരെ ഇന്ത്യന്‍ മീഡിയാ ഫോറം ഖത്തര്‍ (ഐ.എം.എഫ്. ഖത്തര്‍) പ്രമേയത്തിലൂടെ പ്രതിഷേധിച്ചു.
ഭക്ഷണവും വൈദ്യസഹായവും നിഷേധിച്ച് അന്താരാഷ്ട്ര നീതിയെപ്പോലും ധിക്കരിച്ചുകൊണ്ടും ഇസ്രായേല്‍ നടത്തുന്ന നീക്കം നിഷ്ഠൂരമാണ്. ഈ അവസരത്തില്‍ മൗനം പാലിക്കുന്നവരെ ചരിത്രം നാളെ വഞ്ചകരും കിരാതരും സംസ്‌കാരരഹിതരുമായി മുദ്രകുത്തുമെന്നും പ്രമേയത്തില്‍ പറഞ്ഞു.
അക്രമങ്ങള്‍ക്കെതിരെ ഖത്തറിനൊപ്പം പലസ്തീനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അവര്‍ പ്രഖ്യാപിച്ചു.
1 comment:
പലസ്തീനിന്റെ മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന കിരാതമായ നരഹത്യയ്‌ക്കെതിരെ ഇന്ത്യന്‍ മീഡിയാ ഫോറം ഖത്തര്‍ (ഐ.എം.എഫ്. ഖത്തര്‍) പ്രമേയത്തിലൂടെ പ്രതിഷേധിച്ചു.
Post a Comment