Tuesday, January 27, 2009

റിപ്പബ്ലിക്ക് ദിനാഘോഷം ഖത്തറില്‍ സമുചിതമായി ആഘോഷിച്ചു



ദോഹ:ഇന്ത്യയുടെ അറുപതാമത് റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.

ഇന്ത്യന്‍ എംബസി ചാര്‍ഡ് ഡി അഫയേര്‍സ് സഞ്ജീവ് കോഹ്‌ലി ഇന്ത്യന്‍ കള്‍ചറര്‍ സെന്ററില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ തുടങ്ങിയത്. തുടര്‍ന്ന് ഐഡിയല്‍ ഇന്ത്യന്‍ സ്ക്കൂളിലെയും ദോഹാ മോഡേണ്‍ ഇന്ത്യന്‍ സ്ക്കൂളിലേയും വിദ്യാര്‍ഥികള്‍ ദേശീയ ഗാനവും ദേശഭക്തി ഗാനവുമാലപിച്ചു. വിവിധ ഇന്ത്യന്‍ സ്ക്കൂളുകള്‍, കള്‍ചറല്‍ സെന്ററുകള്‍ എന്നിവിടങ്ങളിലും പ്രത്യേക ചടങ്ങുകള്‍ നടന്നു.

രാഷ്ട്രപതി പ്രതിഭാ പാട്ടേലിന്റെ റിപ്പബ്ലിക്ക് ദിനസന്ദേശം വായിച്ച കോഹ്‌ലി എല്ലാ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍തുടക്കാനുള്ള കൂട്ടായ പ്രതിജ്ഞയും പ്രവര്‍ത്തന സന്നദ്ധതയുമാണ് റിപ്പബ്ലിക്ക് ദിനത്തില്‍ ഏറെ പ്രസക്തമെന്ന് സദസിനെ ഓര്‍മിപ്പിച്ചു.

ഒരു പരമാധികാര റിപ്പബ്ലിക്കാ‍യ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുവാന്‍ ഓരോ ഇന്ത്യക്കാരനും ചുമതലയുണ് ടെന്നും ഇന്ത്യ ഒരു വികസിത രാജ്യമാക്കാന്‍ നാം കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ് ട് കെ. എം. വര്‍ഗീസ്,ഐ.സി.ബി.ഫ് പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ്, ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ നെറ്റ് വര്‍ക് പ്രസിഡണ്ട് ആസിം അബ്ബാസ്, എന്നിവരോടൊപ്പം ചേര്‍ന്ന് അദ്ദേഹം കേക്ക് മുറിച്ചു.

ഖത്തറിലെ എം. ഇ. എസ്. ഇന്ത്യന്‍ സ്ക്കൂള്‍ സംഘടിപ്പിച്ച പരിപാടിയിലും കോഹ്‌ലി സംബന്ധിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍കൊളളുന്ന സദസ്സിനെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നീതിയുടേയും ധര്‍മത്തിന്റേയും മാര്‍ഗരേഖയായി ഭരണ ഘടന അംഗീകരിക്കപ്പെട്ടതിന്റെ ഓര്‍മ പുതുക്കുന്ന ദിവസമാണിന്ന്. അതുകൊണ്ട് തന്നെ ധര്‍മവും നീതിയും പുനസ്ഥാപിക്കുന്നതിനുള്ള പ്രതിജ്ഞയാണ് ഇന്ന് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഇന്ത്യയുടെ സമഗ്രവും സന്തുലിതവുമായ വികസനത്തിന് എല്ലാ ഇന്ത്യക്കാരും രചനാത്മകമായ പങ്കുവഹിക്കേണ്ടതുണ്ട്.

സ്വാതന്ത്യ്രത്തിന്റെ ആറ് പതിറ്റാണ്ടുകളില്‍ ഇന്ത്യ കൈവരിച്ച അഭൂത പൂര്‍വമായ പുരോഗതി വരച്ച് കാട്ടിയ അംബാസിഡര്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുവാന്‍ ഇന്ത്യന്‍ സമൂഹത്തോട് ആഹ്വാനം ചെയ്തു.

സ്വതന്ത്ര ഇന്ത്യയുടെ ശില്‍പികളായ മഗാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു,സുഭാഷ് ചന്ദ്രബോസ്,ഗോപാലകൃഷ്ണ ഗോകലെ,ഭഗത് സിംഗ്,ഡോ:രാജേന്ദ്ര പ്രസാദ്,മൌലാനാ അബുല്‍കലാം ആസാദ്, തുടങ്ങിയവരുടെ ചിത്രങ്ങളലങ്കരിച്ച പശ്ചാത്തലത്തിലാണ് എം.ഇ. എസ്. ഇന്ത്യന്‍ സ്ക്കൂളില്‍ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ നടന്നത്. ദേശാഭിമാനമുയര്‍ത്തിയ അന്തരീക്ഷം പരിപാടിക്ക് മികവുനല്‍കി.

എം.ഇ. എസ്. ഇന്ത്യന്‍ സ്ക്കൂളിലെ സംഗീതാധ്യാപകനായ പി. ജെ. ബില്‍ബി ഈണം പകര്‍ന്ന ദേശഭക്തി ഗാനങ്ങള്‍ പരിപാടിക്ക് നിറം പകര്‍ന്നു. ഇന്ത്യയുടെ ഭൂപടത്തിന്റെ കട്ടൌട്ടറിന്റെ പശ്ചാത്തലവും വേദി സജ്ജീകരണങ്ങളും ഏറെ മനോഹരമായിരുന്നു.

ബിര്‍ള പബ്ളിക് സ്ക്കൂളില്‍ സ്ക്കൂള്‍ മാനേജിംഗ് കമ്മറ്റി ചെയര്‍മാന്‍ ഡോ. മോഹന്‍ തോസാണ് പതാക ഉയര്‍ത്തിയത്. രാജ്യത്തിന്റെ പ്രതീക്ഷക്കൊത്തുയരുവാനും പരസ്പര സ്നേഹവും ബഹുമാനവും കാത്തു സൂക്ഷിച്ച് മതേതരത്വത്തിന്റെ വാക്താക്കളും പ്രയോക്താക്കളുമായി തീരാനും അദ്ദേഹം സദസിനെ ഉദ്ബോധിപ്പിച്ചു.

നിരക്ഷരത,അഴിമതി തുടങ്ങിയ സാമൂഹ്യ തിന്മകളെ നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമങ്ങളില്‍ എല്ലാവരും ഭാഘഭാക്കാവണമെന്ന സന്ദേശമാണ് റിപ്പബ്ലിക്ക് ദിനം നല്‍കുന്നതെന്ന് സദസിനെ അഭിമുഖീകരിക്കവേ അദ്ദേഹം പറഞ്ഞു

റിപ്പബ്ലിക്ക് ദിനത്തിന്റെ സന്ദേശം ഒരു നല്ല നാളെയുടെ പിറവിക്കായി കൂട്ടായി യത്നിക്കാനുള്ള പ്രതിജ്ഞയും സന്നദ്ധയുമാണെന്ന് അദ്ദേഹം സദസിനെ ഓര്‍മിപ്പിച്ചു.

രാഷ്ട്ര ശില്‍പികളുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളുടെ ഓര്‍മ പുതുക്കുന്ന ഈ ദിനത്തില്‍ ജനാധിപത്യ റിപ്പബ്ലിക്കിനെ സജീവമായി നിലനിര്‍ത്തുവാന്‍ ഓരോ ഇന്ത്യക്കാരനും ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇന്ത്യയുടെ അറുപതാമത് റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.

ഇന്ത്യന്‍ എംബസി ചാര്‍ഡ് ഡി അഫയേര്‍സ് സഞ്ജീവ് കോഹ്‌ലി ഇന്ത്യന്‍ കള്‍ചറര്‍ സെന്ററില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ തുടങ്ങിയത്. തുടര്‍ന്ന് ഐഡിയല്‍ ഇന്ത്യന്‍ സ്ക്കൂളിലെയും ദോഹാ മോഡേണ്‍ ഇന്ത്യന്‍ സ്ക്കൂളിലേയും വിദ്യാര്‍ഥികള്‍ ദേശീയ ഗാനവും ദേശഭക്തി ഗാനവുമാലപിച്ചു. വിവിധ ഇന്ത്യന്‍ സ്ക്കൂളുകള്‍, കള്‍ചറല്‍ സെന്ററുകള്‍ എന്നിവിടങ്ങളിലും പ്രത്യേക ചടങ്ങുകള്‍ നടന്നു.