Wednesday, February 25, 2009

പ്രവാസി പാക്കേജ് ഗുണം ചെയ്യും:സി.കെ. മേനോന്‍

ദോഹ:ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസികള്‍ക്കായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 100 കോടി രൂപയുടെ പാക്കേജ് ആശ്വാസകരമാണെന്ന് ഖത്തറിലെ പ്രമുഖ വ്യവസായിയും നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടറുമായ സി.കെ. മേനോന്‍ അഭിപ്രായപ്പെട്ടു. ഇതുവഴി ബിസിനസ്സ് തുടങ്ങാനോ മറ്റ് സംരംഭങ്ങളില്‍ ഏര്‍പ്പെടാനോ അവര്‍ക്ക് കഴിയും.

ഗള്‍ഫില്‍ രണ്ടു വര്‍ഷം പോലും പൂര്‍ത്തിയാക്കാതെ മടങ്ങുന്നവര്‍ക്ക് ധനസഹായം നല്‍കാനുള്ള 10 കോടി രൂപയുടെ പദ്ധതിയും ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കും കേരള സര്‍ക്കാരും കാണിച്ച ഔദാര്യം പ്രവാസികളുടെ ആത്മവിശ്വാസമുയര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസികള്‍ക്കായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 100 കോടി രൂപയുടെ പാക്കേജ് ആശ്വാസകരമാണെന്ന് ഖത്തറിലെ പ്രമുഖ വ്യവസായിയും നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടറുമായ സി.കെ. മേനോന്‍ അഭിപ്രായപ്പെട്ടു. ഇതുവഴി ബിസിനസ്സ് തുടങ്ങാനോ മറ്റ് സംരംഭങ്ങളില്‍ ഏര്‍പ്പെടാനോ അവര്‍ക്ക് കഴിയും.