Saturday, January 31, 2009

വി.എസിന്റെ മൌനം കെ.ഇ.എന്റെ വായാടിത്തത്തേക്കാള്‍ വില:കെ.എം.ഷാജി വയനാട്



ദോഹ:കെ.ഇ.എന്‍. കുഞ്ഞഹമ്മദിനെ പോലുള്ളവരുടെ വായാടിത്തത്തേക്കാള്‍വി.എസ്. അച്യുതാനന്ദന്റെ മൌനത്തിനു വിലയുള്ള കാലമാണിതെന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷാജി പറഞ്ഞു. 'ദിനോസറുകളുടെ കാലം എന്ന കഥയെഴുതിയ എം.മുകുന്ദന്‍ ഇനി 'ചെരുപ്പുനക്കികളുടെ കാലം എന്ന കഥയെഴുതാന്‍ തയാറാകണം.




പിണറായി വിജയന്റെ നവകേരള യാത്ര തിരുവനന്തപുരത്തെ ത്തുമ്പോഴേക്കും അദ്ദേഹത്തിനു സെന്‍ട്രല്‍ ജയിലില്‍ ഇടം കിട്ടും. എന്‍ഡിഎഫും പിഡിപിയും ആര്‍എസ്എസും എത്ര ശ്രമിച്ചാലും മുസ്ലിം ലീഗിന്റെ തീവ്രവാദ വിരുദ്ധ നിലപാടുകളില്‍ മാറ്റമുണ്ടാകില്ലെന്നും ഖത്തര്‍ കെഎംസിസിയുടെ 'സ്നേഹ സാന്ത്വനം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. പദ്ധതി പ്രകാരം 37 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. സാമൂഹിക സുരക്ഷാപദ്ധതി പ്രകാരം 25 ലക്ഷവും മരണാനന്തര സഹായമായി 12 ലക്ഷവുമാണു കൈമാറിയത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കെ.ഇ.എന്‍. കുഞ്ഞഹമ്മദിനെ പോലുള്ളവരുടെ വായാടിത്തത്തേക്കാള്‍വി.എസ്. അച്യുതാനന്ദന്റെ മൌനത്തിനു വിലയുള്ള കാലമാണിതെന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷാജി പറഞ്ഞു. 'ദിനോസറുകളുടെ കാലം എന്ന കഥയെഴുതിയ എം.മുകുന്ദന്‍ ഇനി 'ചെരുപ്പുനക്കികളുടെ കാലം എന്ന കഥയെഴുതാന്‍ തയാറാകണം.