Thursday, January 1, 2009

വര്‍ഷാന്ത്യ ദിനത്തില്‍ ഗള്‍ഫ് ഓഹരിവിപണിയില്‍ ചാഞ്ചാട്ടം

ദോഹ:പോയ വര്‍ഷത്തെ അവസാന വ്യാപാര ദിനത്തില്‍ ഗള്‍ഫ് ഓഹരിവിപണിയില്‍ സമ്മിശ്ര പ്രതികരണം. കുവൈത്ത് വിപണി തകര്‍ച്ച തുടര്‍ന്നപ്പോള്‍ ദുബായും ബഹ്റൈനും നേരിയ ഇടിവ് രേപ്പെടുത്തി. അബുദാബി, ഖത്തര്‍ സൂചികകള്‍ നേരിയ നേട്ടമുണ്ടാക്കി.

കുവൈത്ത് സൂചിക 2.65 % കുറഞ്ഞ് 7782.60 പോയിന്റിലെത്തി. 2005 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ തോതാണിത്. ദുബായ് ഒാഹരിസൂചിക 0.19 % കുറഞ്ഞ് 1636.29ലാണ് വ്യാപാരം അവസാനിച്ചത്. അബുദാബി വിപണി 1.47 % ഉയര്‍ന്ന് 2390 പോയിന്റിലെത്തി. ത്തറില്‍ 1.44 % വര്‍ധനയോടെ 6886.12 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു.

ബഹ്റൈന്‍ സൂചിക 0.83 % ഇടിവോടെ 1804.07 പോയിന്റിലെത്തി. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ, ഗള്‍ഫ് ഓഹരിവിപണികള്‍ക്കും പോയ വര്‍ഷം നഷ്ടത്തിന്റേതായിരുന്നു. മേലയുടെ സാമ്പത്തിക സിരാകേന്ദ്രമായ ദുബായില്‍ 72.4 % ആയിരുന്നു മൊത്തം ഇടിവ്. 47.5 % ആണ് അബുദാബി ഓഹരിവിപണിയുടെ 2008ലെ നഷ്ടം. കുവൈത്തിനു 35.4 %, ത്തറിന് 28.1 %, ബഹ്റൈനു 34.5 % വീതമാണു നഷ്ടം.

1 comment:

Unknown said...

പോയ വര്‍ഷത്തെ അവസാന വ്യാപാര ദിനത്തില്‍ ഗള്‍ഫ് ഓഹരിവിപണിയില്‍ സമ്മിശ്ര പ്രതികരണം. കുവൈത്ത് വിപണി തകര്‍ച്ച തുടര്‍ന്നപ്പോള്‍ ദുബായും ബഹ്റൈനും നേരിയ ഇടിവ് രേപ്പെടുത്തി. അബുദാബി, ഖത്തര്‍ സൂചികകള്‍ നേരിയ നേട്ടമുണ്ടാക്കി.