Friday, February 6, 2009

ദോഹയില്‍ വനിതാ സൈക്കിള്‍ റാലി ഞായറാഴ്ച്ച തുടങ്ങും

ദോഹ:പശ്ചിമേഷ്യയില്‍ ആദ്യമായി വനിതാ സൈക്കിള്‍ റാലിക്ക് അരങ്ങൊരുങ്ങുന്നു. ഈ മാസം എട്ടു മുതല്‍ 10 വരെ നടക്കുന്ന ടൂറില്‍ 90 വനിതകള്‍ പങ്കെടുക്കും.

മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്, ഖത്തര്‍ ഫൌണ്ടേഷന്‍, ക്യാമല്‍ റേയ്സ് ട്രാക്ക് എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങുന്ന ടൂറില്‍ 15 ടീമുകളുണ്ടാകും.

അതേസമയം ഖത്തറില്‍ മല്‍സരത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ബല്‍ജിയം പുരുഷ സൈക്ലിങ് താരം ഫ്രെഡറിക് നോല്‍ഫ് (21) കഴിഞ്ഞ ദിവസം രാത്രി ഉറക്കത്തിനിടെ മരിച്ചു. മരണകാരണം വ്യക്തമല്ല.

1 comment:

Unknown said...

പശ്ചിമേഷ്യയില്‍ ആദ്യമായി വനിതാ സൈക്കിള്‍ റാലിക്ക് അരങ്ങൊരുങ്ങുന്നു. ഈ മാസം എട്ടു മുതല്‍ 10 വരെ നടക്കുന്ന ടൂറില്‍ 90 വനിതകള്‍ പങ്കെടുക്കും.